തിരുവനന്തപുരം: സംസ്ഥാനത്തെ ഇൻഡസ്‌ട്രിയൽ ട്രെയിനിംഗ് ഇൻസ്റ്റിട്യൂട്ടുകളിൽ (ഐടിഐ) മാസത്തിൽ രണ്ട് ദിവസത്തെ ആർത്തവ അവധി അനുവദിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഐടിഐ ട്രെയിനികളുടെ ദീർഘകാല ആവശ്യം പരിഗണിച്ചാണ് പുതിയ തീരുമാനം.ഐടിഐകളിൽ ശനിയാഴ്‌ച അവധി ദിവസവുമാക്കി. ‘ഐടിഐ ട്രെയിനികൾക്ക് എല്ലാ ശനിയാഴ്ചയും അവധി അനുവദിക്കുവാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നു. ഇതു മൂലം പരിശീലന സമയം നഷ്ടപ്പെടുന്നത് ഒഴിവാക്കുന്നതിനായി ഐടിഐ ഷിഫ്റ്റുകൾ ക്രമീകരിക്കുന്നു. ആദ്യ ഷിഫ്റ്റ് രാവിലെ 7.30 മുതൽ വൈകുന്നേരം 3.00 മണി വരെയും രണ്ടാം ഷിഫ്റ്റ് രാവിലെ 10 മണി മുതൽ വൈകുന്നേരം 5 :30 വരെയാണ്. ട്രെയിനികൾക്ക് ശനിയാഴ്ച അവധിയാണെങ്കിലും ആവശ്യമുള്ളവർക്ക് ഷോപ്പ് ഫ്ളോർ ട്രെയിനിംഗ്, ഹ്രസ്വകാല പരിശീലന കോഴ്സുകൾ എന്നിവയ്ക്കായും മറ്റു പാഠ്യേതര പ്രവർത്തനങ്ങൾക്കായും ഈ ശനിയാഴ്ചകൾ ഉപയോഗപ്പെടുത്താവുന്നതാണ്’- മന്ത്രി സമൂഹമാദ്ധ്യങ്ങളിലൂടെ അറിയിച്ചു.

Crisis cleaning champions, saved us before important guests. Our emergency cleaning heroes. Panic averted.
Dry Cleaning in New York city by Sparkly Maid NYC