വടകര: സർക്കാർ അംഗീകാരമുള്ള സേവന ദാദാക്കൾ എന്ന് തെറ്റിദ്ധരിപ്പിച്ച്
ഓൺലൈൻ സേവനങ്ങൾ നൽകുന്ന കേന്ദ്രങ്ങൾക്കെതിരെ പരാതി ലഭിച്ചതിന്റെ
അടിസ്ഥാനത്തിൽ നഗരസഭ സ്കോഡ് പരിശോധന നടത്തി. വ്യക്തിഗതമായി മാത്രം
ഉപയോഗിക്കാവുന്ന സിറ്റിസൺ ലോഗിനുകൾ ഉപയോഗിച്ചാണ് പലരും ഓൺലൈൻ സേവനങ്ങൾ നൽകിയിരുന്നത്. ഇ -ഡിസ്ട്രിക്ട് സേവനങ്ങൾ അക്ഷയ കേന്ദ്രങ്ങൾ വഴി മാത്രമേ നൽകാവൂ എന്ന ഉത്തരവ് നിലവിൽ ഉണ്ടായിട്ടും അത്തരം സേവനങ്ങൾ പൊതുജനങ്ങൾക്ക് നൽകുന്ന സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു. ഇത്തരം സ്ഥാപനങ്ങൾക്കെതിരെ കേരള മുൻസിപ്പാലിറ്റി നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം കർശന നടപടി സ്വീകരിക്കുമെന്ന് നഗരസഭാ സെക്രട്ടറി എൻ.കെ ഹരീഷ് അറിയിച്ചു. സ്കോർഡിൽ സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ പ്രവീൺ ടി സി , സിയാദ്. എ. അസീസ്, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ അജിനാപ്പി എന്നിവർ പങ്കെടുത്തു.അസോസിയേഷൻ ഓഫ് ഐ ടി എംപ്ലോയീസ് ആണ് ( സി ഐ ടി യൂ ) അനധികൃത കേന്ദ്രങ്ങൾക്കെതിരെ അധികൃതർക്ക് പരാതി നൽകിയത് .