കോട്ടയം: ചങ്ങനാശേരി താലൂക്കിൽ മുൻഗണനാ പിഎച്ച്എച്ച് (പിങ്ക്)
വിഭാഗത്തിലുള്ള റേഷൻ കാർഡിനുള്ള അപേക്ഷ ഓൺലൈനായി ഡിസംബർ 10 വരെ ബന്ധപ്പെട്ട
രേഖകൾ ഉൾപ്പെടെ അക്ഷയ കേന്ദ്രം വഴിനൽകാം. അനർഹമായി മുൻഗണനാ റേഷൻ കാർഡ് കൈവശം വെച്ചിരിക്കുന്നവർ (സർക്കാർ /
അർധ സർക്കാർ ജീവനക്കാർ, അധ്യാപകർ, പൊതുമേഖലാ /സഹകരണ സ്ഥാപനങ്ങളിലെ
ജീവനക്കാർ, സർവീസ് പെൻഷൻകാർ (പാർട്ട് ടൈം ജീവനക്കാർ, താൽക്കാലിക ജീവനക്കാർ,
ക്ലാസ് 4 തസ്തികയിൽ പെൻഷനായവർ, 5000/- രൂപയിൽ താഴെ പെൻഷൻ വാങ്ങുന്നവർ,
10000/- രൂപയിൽ താഴെ സ്വാതന്ത്ര്യ സമര പെൻഷൻ വാങ്ങുന്നവർ ഒഴികെ), ആദായ
നികുതി ഒടുക്കുന്നവർ, പ്രതിമാസ വരുമാനം 25000 രൂപക്ക് മുകളിലുള്ളവർ,
സ്വന്തമായി ഒരേക്കറിനുമേൽ ഭൂമിയുള്ളവർ (പട്ടികവർഗക്കാർ ഒഴികെ) സ്വന്തമായി
ആയിരം ചതുരശ്ര അടിക്കുമേൽ വിസ്തീർണമുള്ള വീടോ, ഫ്‌ളാറ്റോ ഉള്ളവർ, നാലുചക്ര
വാഹനം സ്വന്തമായി ഉള്ളവർ (ഏക ഉപജീവനമാർഗമായ ടാക്‌സി ഒഴികെ), കുടുംബത്തിൽ
ആർക്കെങ്കിലും വിദേശജോലിയിൽനിന്നോ സ്വകാര്യ സ്ഥാപനത്തിൽനിന്നോ 25000 രൂപ
വരുമാനം ഉള്ളവർ ) അടിയന്തരമായി താലൂക്ക് സപ്ലൈ ഓഫീസിൽ ഹാജരാക്കി
പൊതുവിഭാഗത്തിലേക്ക് മാറ്റേണ്ടതാണ്. അനർഹരെ സംബന്ധിച്ചുള്ള പരാതി റേഷൻ
കടകൾക്ക് മുൻപിൽ വെച്ചിരിക്കുന്ന ഡ്രോപ്പ് ബോക്‌സിൽ 2024 ഡിസംബർ 15 വരെ
സമർപ്പിക്കാം. ബന്ധപ്പെടാനുള്ള ഫോൺ നമ്പറുകൾ: 04812421660, 9188527646,
9188527647, 9188527648, 9188527649, 9188527358