ആത്മകഥാ വിവാദം; ഡി.സി ബുക്‌സ് പബ്ലിക്കേഷന്‍സ് വിഭാഗം മേധാവിക്ക് സസ്പന്‍ഷന്‍

തിരുവനന്തപുരം:സിപിഎം നേതാവ് ഇ പി ജയരാജന്റെ ആത്മകഥാ വിവാദവുമായി ബന്ധപ്പെട്ട് പബ്ലിക്കേഷന്‍സ് വിഭാഗം മേധാവി എ വി ശ്രീകുമാറിനെ ഡി.സി ബുക്‌സ് സസ്‌പെന്റ് ചെയ്തു. ശ്രീകുമാറിനായിരുന്നു ജയരാജന്റെ ആത്മകഥാ പ്രസിദ്ധീകരണത്തിന്റെ ചുമതല.

ആഭ്യന്തര അന്വേഷണത്തിന്റെ ഭാഗമായാണ് നടപടിയെന്നാണ് സൂചന. ജയരാജന്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പ്രസാധക സ്ഥാപനമായ ഡി സി ബുക്‌സിന്റെ ഉടമ രവി ഡി സിയില്‍ നിന്ന് പൊലീസ് മൊഴിയെടുത്തതിന് പിന്നാലെയാണ് നടപടി.ഇ പി ജയരാജന്റെ ആത്മകഥയുമായി ബന്ധപ്പെട്ട വിവാദത്തില്‍ രവി ഡി സിയുടെ മൊഴി പുറത്തുവന്നതിന് പിന്നാലെ ഇത് തള്ളി ഡി സി ബുക്‌സ് രംഗത്തെത്തിയിരുന്നു. നടപടിക്രമങ്ങള്‍ പാലിച്ച് മാത്രമേ തങ്ങള്‍ പുസ്തകം പ്രസിദ്ധീകരിക്കാറുള്ളൂവെന്ന് സ്ഥാപന അധികൃതര്‍ വ്യക്തമാക്കി. അന്വേഷണം നടക്കുന്ന ഘട്ടത്തില്‍ അഭിപ്രായ പ്രകടനം ഉചിതമല്ലെന്നും സമൂഹമാധ്യമങ്ങളിലെ ഔദ്യോഗിക പേജില്‍ പങ്കുവച്ച കുറിപ്പില്‍ ഡി സി ബുക്‌സ് അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!