ഭരണഘടനാദിനം: ഓഫീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഭരണഘടനയുടെആമുഖം വായിക്കും

കോട്ടയം: ഭരണഘടനാദിനമായി ആഘോഷിക്കുന്ന നവംബർ 26ന് ജില്ലയിലെ എല്ലാ സർക്കാർ-അർദ്ധ സർക്കാർ-വിദ്യാഭ്യാസ-തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളിലും ഭരണഘടനയുടെ ആമുഖം വായിക്കും. രാവിലെ 11നാണ് ഭരണഘടനയുടെ ആമുഖം വായിക്കുക. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആമുഖത്തിനൊപ്പം ഭരണഘടനയിലെ അനുഛേദം 51 എയിൽ നൽകിയിട്ടുള്ള മൗലീക കടമകളും വായിക്കും. പ്രഭാഷണമടക്കം വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നതിനും സർക്കാർ നിർദ്ദേശം
നൽകിയിട്ടുണ്ട്. ഭരണഘടനയുടെ ആമുഖം ” ഭാരതത്തിലെ
ജനങ്ങളായ നാം ഭാരതത്തെ ഒരു പരമാധികാര സ്ഥിതിസമത്വ മതേതര ജനാധിപത്യ
റിപ്പബ്ലിക്കായി സംവിധാനം ചെയ്യുവാനും അതിലെ പൗരന്മാർക്കെല്ലാം, സാമൂഹികവും
സാമ്പത്തികവും രാഷ്ട്രീയവും ആയ നീതിയും ചിന്തയ്ക്കും ആശയപ്രകടനത്തിനും
വിശ്വാസത്തിനും മതനിഷ്ഠയ്ക്കും ആരാധനയ്ക്കും ഉള്ള സ്വാതന്ത്യവും, പദവിയിലും
അവസരത്തിലും സമത്വവും, സംപ്രാപ്തമാക്കുവാനും, അവർക്കെല്ലാമിടയിൽ
വ്യക്തിയുടെ അന്തസും രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും
ഉറപ്പുവരുത്തിക്കൊണ്ട് സാഹോദര്യം പുലർത്തുവാനും, സഗൗരവം
തീരുമാനിച്ചിരിക്കയാൽ, നമ്മുടെ ഭരണഘടനാ നിർമ്മാണസഭയിൽ ഈ 1949 നവംബർ
ഇരുപത്താറാം ദിവസം ഇതിനാൽ ഈ ഭരണഘടനയെ സ്വീകരിക്കുകയും നിയമമാക്കുകയും
നമുക്കുതന്നെ പ്രദാനം ചെയ്യുകയും ചെയ്യുന്നു.”

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!