എരുമേലി :2024-2025 ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് കണ്ണിമല മഠം പടിക്കൽ
വാഹനാപകടങ്ങൾ ഉണ്ടായ സാഹചര്യത്തിൽ മോട്ടോർ വാഹന വകുപ്പ് എൻഫോസ്‌മെന്റ് ആർടിഒ ശ്യാമിന്റെ നേതൃത്വത്തിൽ പിഡബ്ല്യുഡി അസിസ്റ്റന്റ്
എക്സിക്യൂട്ടീവ് എഞ്ചിനീയർ അരവിന്ദ്, ASI സന്തോഷ്, മുണ്ടക്കയം പഞ്ചായത്ത്
മെമ്പർ ബിൻസി, എരുമേലി സേവ് സോൺ ചിഫ് കൺട്രോലിങ് ഓഫീസർ ഷാനവാസ് കരീം, ടിനേഷ് മോൻ സി. വി, റെജി എ സലാം സംയുക്ത പരിശോധന നടത്തി, വാഹനത്തിന്റെ സ്പീഡ് നിയന്ത്രിക്കക്കുന്നതിനായി 7 സെറ്റ് കനം കൂടിയ ബാർ മാർക്കിങ്ങുകൾ റോഡിൽ വരയ്ക്കുവാനായി തീരുമാനിച്ചു.