കാഞ്ഞിരപ്പള്ളി:ഹിന്ദി
സിനിമാ ഗാന രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ഗായകൻ മുഹമ്മദ് റാഫി
സമ്മാനിച്ച മോതിരം അഞ്ചു പതിറ്റാണ്ടിനു ശേഷവും അമൂല്യ നിധിയായി എം എ
നാസറുദീൻ സൂക്ഷിക്കുന്നു.ചെറുപ്പകാലം മുതൽ സിനിമാ ഗാനങ്ങൾ വിവിധ സ്റ്റേജുകളിൽ പാടി ഒട്ടേറെ സമ്മാനങ്ങൾ നേടിയ
നാസറുദീൻ മoത്തിൽ 1967 കാലഘട്ടത്തിൽ പാലാ സെൻ്റ് തോമസ് കോളേജിൽ
പഠിക്കുമ്പോൾ കോളേജിൻ്റെ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച
ഗാനമേളയിൽ പങ്കെടുക്കുവാനാണു് ഹിന്ദി ഗായകൻ മുഹമ്മദ് റാഫി എത്തിയത്.ഇതേ
സ്റ്റേജിൽ പാടണമെന്ന് നാസറുദ്ദീൻ ആഗ്രഹ o പ്രകടിപ്പിച്ചപ്പോൾ മുഹമ്മദ് റാഫി
ഇതിനുള്ള അനുമതി നൽകുകയായിരുന്നു.’ഓ മേരാ ശാ ഹെ ബുബാ’ എന്ന ഹിന്ദി ഗാനം പാടി കഴിഞ്ഞതോടെ മുഹമ്മദ് റാഫി തൻ്റെ വിരലിൽ കിടന്ന മോതിരം ഊരി നാസറുദ്ദീന് സമ്മാനിക്കുകയായിരുന്നു. തുടർന്ന് ഒപ്പമിരുന്ന് ചിത്രമെടുക്കുകയും
ഓട്ടോഗ്രാഫ് എഴുതി നൽകുകയും ചെയ്തു.കാഞ്ഞിരപ്പള്ളി പേട്ട ഗവർമെൻറ്
ഹൈസ്കൂളിലായിരുന്നു ഏഴാം ക്ലാസ് വരെയുള്ള വിദ്യാഭ്യാസം. അന്നത്തെ
ഹെഡ്മാസ്റ്റർ എം എം കുര്യൻ സാർ തൻ്റെ സംഗീത വളർച്ചയ്ക്ക് ഒട്ടേറെ
സഹായിച്ചു. എട്ടു മുതൽ 10 വരെ കാഞ്ഞിരപ്പള്ളി എകെ ജെഎം സ്കുളിലായിരുന്നു
പഠനം. അവിടെ ഫാദർ മഞ്ചിൽ എല്ലാ വിധ സഹായവും ചെയ്തു. പ്രീഡിഗ്രിക്ക് പാലാ
സെൻ്റ് തോമസ് കോളേജിലും 1967- 7 O കാലയളവിൽ എറണാകുളം സെൻറ്റ് ആൻബർട്സ്
കോളേജിലും തുടർന്ന് എംഎ യ്ക് ഡൽഹി അലി ഗർ യൂണിവേഴ്സിറ്റിയിലുമായിരുന്നു
പഠനം. പത്തു വർഷം മുമ്പ് കാഞ്ഞിരപ്പള്ളി കേന്ദ്രമായി പ്രവർത്തിക്കുന്ന
സീനിയർ സിറ്റിസൺ അംഗങ്ങളുടെ കൂട്ടായ്മയായ സന്ധ്യാരാഗം പരിപാടിയിൽ
എല്ലാമാസവും രണ്ടും നാലും ഞായറാഴ്ചകളിൽ എല്ലാവരും ഒത്തുചേർന്ന് പാടും.
വൃദ്ധസദനങ്ങൾ, ആശുപത്രി ആശുപത്രികൾ എന്നിവിടങ്ങളളിൽ ഈ കൂട്ടായ്മ സൗജന്യമായി
ഗാനമേള നടത്താറുണ്ട്. നാസറുദ്ദീനും ഇതിൽ പങ്കാളിയാകാകും. കാഞ്ഞിരപ്പള്ളി –
ഈ രാറ്റുപേട്ട റോഡിലെ തോട്ടു മുഖം ജുമാ മസ്ജിദിന് എതിർവശത്താണ് താമസം.
ഭാര്യ: റഷീദ വെള്ളാ തോട്ടം ഈ രാറ്റുപേട്ട .മക്കൾ: സജാസ് മുഹമ്മദ്
(എറണാകുളം), ഐഷാബി ( ചെന്നൈ), സൈനാബി (ദുബായ്).