സി.പി. ഐ. എം കാഞ്ഞിരപ്പള്ളി ഏരിയാ കമ്മറ്റി ഓഫീസ് 26 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കാഞ്ഞിരപ്പള്ളി : സി.പി.ഐ.(എം) കാഞ്ഞിരപ്പള്ളി ഏരിയാ കമ്മറ്റി ഓഫീസ് – സീതാറാം യെച്ചൂരി ഭവൻ – നവംബർ 26 , വൈകിട്ട് നാല് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സഹകരണ തുറമുഖ ദ്വേവസം മന്ത്രി വി എൻ വാസവൻ, പാർട്ടി ജില്ലാ സെക്രട്ടറി എ വി റസ്സൽ , വൈക്കം വിശ്വൻ , കെ അനിൽ കുമാർ മുതലായവർ ഉദ്‌ഘാടന ചടങ്ങിൽ പങ്കെടുക്കും .ഏരിയാ കമ്മറ്റി ഓഫീസ് സീതാറാം യെച്ചൂരി ഭവൻ എന്ന് നാമകരണം ചെയ്ത് സ്ഥാപിക്കാനുളള സീതാറാം യെച്ചൂരിയുടെ ഛായാചിത്രം (ഫോട്ടോ ) ഏറ്റുവാങ്ങി. ക്യാൻവാസിൽ തയ്യാറാക്കിയ ചിത്രകാരനായ തമ്പലക്കാട് വി.വി മധുസുദനൻ, വാരിക്കാട്ടിന്റെയും കുടുംബാംഗങ്ങളുടെയും പക്കൽ നിന്നും ഏരിയാ കമ്മറ്റി അംഗം വി.എൻ. രാജേഷ് ഏറ്റുവാങ്ങി. യെച്ചുരിയുടെ ഫോട്ടോ ഉദ്ഘാടനത്തോട് അനുബന്ധിച്ച് പാർട്ടി പോളിറ്റ്ബ്യൂറോ അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയൻ അനാച്ഛാദനം ചെയ്യും. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ശക്തമായ വേരോട്ടമുള്ള പ്രദേശമാണ് കാഞ്ഞിരപ്പള്ളി താലൂക്ക്. കോട്ടയം ജില്ലയിൽ ആദ്യമായി തൊഴിലാളി സംഘടന രൂപംകൊണ്ടത് ഇവിടെയാണ്. തോട്ടം തൊഴിലാളികളുടെ നേതൃത്വത്തിൽ രൂപംകൊണ്ട ഹിൽറേഞ്ച്‌ എസ്റ്റേറ്റ് എംപ്ലോയീസ് അസോസിയേഷൻ ഈ മേഖലയിലെ പ്രധാന സംഘടനയാണ്‌. റോസമ്മ പുന്നൂസായിരുന്നു ആദ്യ പ്രസിഡന്റ്. ഉജ്വലങ്ങളായ നിരവധി സമരങ്ങൾ സംഘടന ഏറ്റെടുത്തു. മുണ്ടക്കയത്തെ റബർ തോട്ടങ്ങളിലെയും പീരുമേട്, ഉടുമ്പൻചോല താലൂക്കുകളിലെ തേയില തോട്ടങ്ങളിലെയും മഹാഭൂരിപക്ഷം തൊഴിലാളികളും അണിനിരന്ന സംഘടനയായിരുന്നു ഇത്.  1952ലെ
തിരുകൊച്ചി തെരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റ് പാർടി പിന്തുണയോടെ മത്സരിച്ച
കരിപ്പാപറമ്പിൽ തോമസ് കോൺഗ്രസ് സ്ഥാനാർഥി കെ വി മാത്യു
കൊല്ലങ്കുളത്തിനെ(കുട്ടിച്ചൻ) തോൽപ്പിച്ചതിൽ നിന്ന് തന്നെ കാഞ്ഞിരപ്പള്ളി
മേഖലയിലെ കമ്യൂണിസ്റ്റ് സ്വാധീനം വ്യക്തമാണ്. 1967ൽ മുസ്തഫ കമാലും 1987ൽ കെ
ജെ തോമസും സിപിഐ എം സ്ഥാനാർഥികളായി വിജയിച്ചു. 2006ൽ അൽഫോൻസ് കണ്ണന്താനം വിജയിച്ചതും ഇടതുസ്വതന്ത്രനായാണ്. നിലവിൽ ഈ പ്രദേശത്തെ
പ്രതിനിധീകരിക്കുന്നത്‌ എൽഡിഎഫ് എംഎൽഎമാരാണ്. കാഞ്ഞിരപ്പള്ളി ഏരിയയിലെ എട്ട്‌ പഞ്ചായത്തിൽ ഒന്നിലൊഴികെ എൽഡിഎഫ്‌ ഭരണസമിതിയാണ്‌. കാഞ്ഞിരപ്പള്ളിയിൽ നിന്നുയർന്നുവന്ന രണ്ട് നേതാക്കളാണ് എം ജി രാമചന്ദ്രനും ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസും. രാമചന്ദ്രൻ സിപിഐ എം ജില്ലാസെക്രട്ടറിയറ്റ് അംഗവും ഇടക്കാലത്ത് ജില്ലാ സെക്രട്ടറിയുമായിരുന്നു. കെ ജെ തോമസ്‌ 10 വർഷം ജില്ലാ
സെക്രട്ടറിയും 2015മുതൽ 2022വരെ സംസ്ഥാന സെക്രട്ടറിയറ്റ്
അംഗവുമായിരുന്നു.റബറായിരുന്നു ഈ മേഖലയിലെ പ്രധാന കൃഷി. എന്നാൽ മൻമോഹൻസിങ്ങ് സർക്കാർ ആസിയൻ കരാർ ഒപ്പിട്ടതോടെ ഇവിടുത്തെ കാർഷികമേഖലയുടെ തകർച്ചയ്‌ക്ക് ആക്കംകൂട്ടി. റബർ വിലയിടിവിനെതിരെ കർഷകരെ സംഘടിപ്പിച്ച് നിരവധി സമരങ്ങളാണ് കഴിഞ്ഞകാലങ്ങളിൽ സിപിഐ എം ഏറ്റെടുത്തത്. അത് ഇപ്പോഴും തുടരുകയാണ്. മുണ്ടക്കയം, കോരുത്തോട്, എരുമേലി പഞ്ചായത്തുകളിലെ പട്ടയ പ്രശ്നം ഉന്നയിച്ച് സിപിഐ എം ഏറ്റെടുത്ത സമരത്തിന്റെ ഫലമാണ് 2020ൽ എല്ലാവർക്കും പട്ടയം നൽകാൻ ഇടതുപക്ഷസർക്കാരിന്റെ ഉത്തരവ്. അതിനുള്ള നടപടികൾ അതിവേഗം നടക്കുകയാണ്.
കെ ജെ തോമസ്‌ ചെയർമാനും കെ രാജേഷ്‌ സെക്രട്ടറിയുമായ നിർമാണ കമ്മിറ്റിയാണ്‌ മനോഹരമായ കെട്ടിടം പൂർത്തിയാക്കിയത്‌.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!