മോൺ. ജോർജ് ജേക്കബ് കൂവക്കാട് മെത്രാനായി അഭിഷിക്തനായി

ച​ങ്ങ​നാ​ശേ​രി: ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ജോ​ര്‍​ജ് കൂ​വ​ക്കാ​ട്ട് അ​ഭി​ഷിക്തനായി. ച​ങ്ങ​നാ​ശേ​രി സെ​ന്‍റ് മേ​രീ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​ന്‍ പ​ള്ളി​യി​ല്‍ ന​ട​ന്ന ച​ട​ങ്ങു​ക​ൾ​ക്ക് സീ​റോ​മ​ല​ബാ​ര്‍ സ​ഭാ മേ​ജ​ര്‍ ആ​ര്‍​ച്ച് ബി​ഷ​പ് മാ​ര്‍ റാ​ഫേ​ല്‍ ത​ട്ടി​ല്‍ മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ച്ചു.തി​രു​ക്ക​ർ​മ്മ​ങ്ങ​ൾ​ക്ക് വ​ത്തി​ക്കാ​ന്‍ സെ​ക്ര​ട്ടേ​റി​യ​റ്റ് സ്റ്റേ​റ്റ് പ്ര​തി​നി​ധി ആ​ര്‍​ച്ച്ബി​ഷ​പ് ഡോ. ​എ​ഡ്ഗാ​ര്‍ പേ​ഞ്ഞ പാ​ര്‍​റ, ച​ങ്ങ​നാ​ശേ​രി ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍ എ​ന്നി​വ​ര്‍ സ​ഹ​കാ​ര്‍​മി​ക​രാ​യി. മെ​ത്രാ​ൻ​മാ​രും വൈ​ദി​ക​രും അ​ണി​നി​ര​ന്ന പ്ര​ദി​ക്ഷ​ണം കൊ​ച്ചു​പ​ള്ളി​യി​ൽ നി​ന്നും മെ​ത്രാ​പ്പോ​ലീ​ത്ത​ന്‍ പ​ള്ളി​യി​ൽ എ​ത്തി​യ​തോ​ടെ​യാ​ണ് ച​ട​ങ്ങു​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച​ത്.ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത ആ​ർ​ച്ച് ബി​ഷ​പ് മാ​ർ തോ​മ​സ് ത​റ​യി​ൽ സ്വാ​ഗ​തം ചെ​യ്തു. മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ മേ​ജ​ര്‍ ആ​ര്‍​ച്ച്ബി​ഷ​പ് ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്കാ​ബാ​വ അ​നു​ഗ്ര​ഹ സ​ന്ദേ​ശം ന​ല്‍​കും. തു​ട​ർ​ന്നു​ള്ള വി​ശു​ദ്ധ കു​ര്‍​ബാ​ന​യ്ക്ക് മാ​ര്‍ ജോ​ര്‍​ജ് കൂ​വ​ക്കാ​ട്ട് മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!