പതിനെട്ടാം പടിയ്ക്ക് സമീപം ഭീതി പരത്തിയ പാമ്പിനെ വനം വകുപ്പ് പിടികൂടി

ശബരിമല : ശബരിമല സന്നിധാനത്ത് പതിനെട്ടാം പടിയ്ക്ക് സമീപം ഭീതി പരത്തിയ പാമ്പിനെ വനം വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. ഇന്ന് രാവിലെ ഒമ്പതരയോടെ മഹാ കാണിയ്ക്ക ഭാഗത്ത് നിന്നും അപ്പം, അരവണ കൗണ്ടറുകളിലേക്ക് പോകുന്നതിനുള്ള അടിപ്പാതയുടെ ഭാഗത്തെ കൈവരിയിലാണ് പാമ്പിനെ കണ്ടെത്തിയത്. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാരാണ് കൈവരിയിൽ നീണ്ട നിവർന്നു കിടക്കുന്ന  രണ്ടടിയോളം നീളം വരുന്ന പാമ്പിനെ കണ്ടത്. ഉടൻതന്നെ ഈ ഭാഗത്ത് കൂടി തീർത്ഥാടകർ പോകുന്നത് തടഞ്ഞു.

വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി പാമ്പിനെ പിടികൂടിയതോടെയാണ് 20 മിനിറ്റോളം നീണ്ടുനിന്ന ഭീതിക്ക് വിരാമമായത്. വിഷമില്ലാത്തയിനം കാട്ടുപാമ്പ് ആണ് ഇതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. സന്നിധാനത്തിന്റെ പല ഭാഗങ്ങളിൽ നിന്നും വിഷപ്പാമ്പുകളെ പിടികൂടാറുണ്ടെങ്കിലും പതിനെട്ടാം പടിക്ക് സമീപത്തു നിന്നും പാമ്പിനെ പിടികൂടുന്നത് ഇതാദ്യമാണ്.

One thought on “പതിനെട്ടാം പടിയ്ക്ക് സമീപം ഭീതി പരത്തിയ പാമ്പിനെ വനം വകുപ്പ് പിടികൂടി

  1. I do not know whether it’s just me or if everyone else experiencing issues with your blog.
    It seems like some of the written text within your posts are
    running off the screen. Can somebody else please provide feedback and let me know if this is
    happening to them as well? This might be a problem with my internet browser because I’ve had
    this happen before. Appreciate it

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!