ശബരിമല വിമാനത്താവളം ;പുനരധിവാസ പദ്ധതികൾ ഉറപ്പാക്കണം :അഡ്വ .പി എ സലിം

എരുമേലി :നിർദിഷ്ട ശബരിമല വിമാനത്താവള പദ്ധതി നടപ്പിലാകുന്നതോടൊപ്പം
തദ്ദേശവാസികളുടെ പുനരധിവാസം ഉറപ്പുവരുത്തുവാൻ നടപടി സ്വീകരിക്കണമെന്ന് കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ പി  എ സലിം അഭിപ്രായപ്പെട്ടു . ബ്രോക്കർ
വർക്കേഴ്സ് വെൽഫെയർ അസോസിയേഷൻ എരുമേലി യുണിറ്റ് ഉത്ഘാടനം ചെയ്തു
പ്രസംഗിക്കുകയായിരുന്നു അദ്ദേഹം .,അസോസിയേഷൻ പ്രസിഡന്റ് റോയ്
കപ്പലുമാക്കലിന്റെ അധ്യക്ഷതയിൽ നടന്നയോഗത്തിൽ  മുണ്ടക്കയം ബ്ലോക്ക്‌
കോൺഗ്രസ്സ് പ്രസിഡന്റ് ബിനു മറ്റക്കര മുഖ്യപ്രഭാഷണം നടത്തി.കോൺഗ്രസ്സ്
എരുമേലി മണ്ഡലം പ്രസിഡന്റ് റെജി അമ്പാറ,അസോസിയേഷൻ എരുമേലി യൂണിറ്റ്
പ്രസിഡന്റ് ഫസീം ചുടുകാട്ടിൽ,സെക്രട്ടറി ടെഡി ജെക്കബ്,ടി. വി.
ജോസഫ്,എന്നിവർ പ്രസംഗിച്ചു .

5 thoughts on “ശബരിമല വിമാനത്താവളം ;പുനരധിവാസ പദ്ധതികൾ ഉറപ്പാക്കണം :അഡ്വ .പി എ സലിം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!