തൃശ്ശൂർ : കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാല യൂണിയൻ 2023-24 ഇന്റർ സോൺ കലോത്സവം ‘തഹ്‌രീർ ഉന്നത’ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ:ആർ.ബിന്ദു ഉദ്ഘാടനം ചെയ്തു.
യൂണിവേഴ്സിറ്റി യൂണിയൻ വൈസ് ചെയർമാൻ ഭഗീരഥ്. എസ്. പ്രസാദ് സ്വാഗതം പറഞ്ഞു.യൂണിവേഴ്സിറ്റി യൂണിയൻ ചെയർപേഴ്സൺ കനിഷ്ക.ബി അധ്യക്ഷയായിരുന്നു. കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാല സ്റ്റുഡൻറ് അഫയർസ് ഡീൻ ഡോ.വി.വി ഉണ്ണികൃഷ്ണൻ മുഖ്യാതിഥിയായി പങ്കെടുത്തു, വൈദ്യരത്നം ആയുർവേദ കോളേജ് പ്രിൻസിപ്പാൾ ഡോ.വി.എൻ.പ്രസന്ന,വൈദ്യരത്നം ആയുർവേദ കോളേജ് യൂണിയൻ ചെയർപേഴ്സൺ രവീണ.ബി,ഫാർമസി എക്സിക്യൂട്ടീവ് കൗൺസിൽ മെമ്പർ സ്നേഹ സനൽ എന്നിവർ ആശംസകളറിയിച്ച് സംസാരിച്ചു.യൂണിവേഴ്സിറ്റി യൂണിയൻ ജനറൽ സെക്രട്ടറി ഹരികൃഷ്ണൻ വി.എസ് നന്ദി പറഞ്ഞു.
തൈക്കാട്ടുശേരി വൈദ്യരത്നം ആയുർവേദ കോളേജിൽ നടക്കുന്ന ഇന്റർസോൺ കലോത്സവത്തിൽ സംസ്ഥാനത്തെ 132 കോളേജുകളിൽ നിന്നുള്ള മത്സരാർഥികൾ പങ്കെടുക്കും.അഞ്ചു വേദികളിൽ 90 മത്സര ഇനങ്ങളിലായി മൂവായിരത്തോളം വിദ്യാർഥികൾ മാറ്റുരയ്‌ക്കും.