പാലാ : ഇടമറ്റത്ത് രണ്ടു ക്ഷേത്രങ്ങളിൽ മോഷണം. ഇടമറ്റം പൊന്മല ദേവീക്ഷേത്രം, പുത്തൻശബരിമല ക്ഷേത്രങ്ങളിലാണ് വെള്ളിയാഴ്ച രാത്രി മോഷണം നടന്നത്. പൊൻമല ദേവീക്ഷേത്രത്തിന്റെ ഓഫീസ് പൂട്ട് തകർത്ത് അകത്തു കടന്ന കള്ളൻ അലമാര കുത്തിത്തുറന്ന് പണവും സ്വർണവും മോഷ്ടിച്ചു. പുത്തൻ ശബരിമല ക്ഷേത്രത്തിലെ വഴിപാട് കൗണ്ടറിന്റെ പൂട്ട് തകർത്ത് പെട്ടിയിൽ ഉണ്ടായിരുന്ന പണവും മോഷ്ടിച്ചു. പാലാ പോലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു.