ഫ്രീ​യാ​ണ് ജ​ർ​മ​നി; ജ​ർ​മ​ൻ എ​ഡ്യു​ക്കേ​ഷ​ൻ എ​ക്സ്പോ നാ​ളെ കോ​ട്ട​യ​ത്ത്

കോ​​​ട്ട​​​യം: മി​​​ക​​​വാ​​​ർ​​​ന്ന വി​​​ദേ​​​ശ വി​​​ദ്യാ​​​ഭ്യാ​​​സം സൗ​​​ജ​​​ന്യ​​​മാ​​​യി നേ​​​ടാ​​​വു​​​ന്ന ജ​​​ർ​​​മ​​​നി​​​യി​​​ലെ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളി​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് പ്ര​​​വേ​​​ശ​​​നം നേ​​​ടാ​​​ൻ സാ​​​ന്‍റാ മോ​​​ണി​​​ക്ക സ്റ്റ​​​ഡി എ​​​ബ്രോ​​​ഡ് സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന ‘ഫ്രീ​​​യാ​​​ണ് ജ​​​ർ​​​മ​​​നി’ ജ​​​ർ​​​മ​​​ൻ എ​​​ഡ്യു​​​ക്കേ​​​ഷ​​​ൻ എ​​​ക്സ്പോ നാ​​​ളെ കോ​​​ട്ട​​​യം ഊ​​​ര​​​യി​​​ൽക​​​ട​​​വി​​​ലു​​​ള്ള ആ​​​ൻ​​​സ് ക​​​ൺ​​​വ​​​ൻ​​​ഷ​​​ൻ സെ​​​ന്‍റ​​​റി​​​ൽ രാ​​​വി​​​ലെ 10 മു​​​ത​​​ൽ വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചു​​​വ​​​രെ ന​​​ട​​​ക്കും. പ്ര​​​വേ​​​ശ​​​നം സൗ​​​ജ​​​ന്യ​​​മാ​​​ണ്.

ജ​​​ർ​​​മ​​​നി​​​യി​​​ലെ പൊ​​​തു​​​സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളി​​​ൽ ഡി​​​ഗ്രി, മാ​​​സ്റ്റേ​​​ഴ്സ് കോ​​​ഴ്സു​​​ക​​​ൾ ട്യൂ​​​ഷ​​​ൻ ഫീ​​​സി​​​ല്ലാ​​​തെ സൗ​​​ജ​​​ന്യ​​​മാ​​​യി പ​​​ഠി​​​ക്കാ​​​നും ഒ​​​പ്പം 4.75 ല​​​ക്ഷം മു​​​ത​​​ൽ ഫീ​​​സി​​​ൽ ജ​​​ർ​​​മ​​​ൻ സ്റ്റേ​​​റ്റ് അ​​​ക്ര​​​ഡി​​​റ്റ​​​ഡ് സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളി​​​ൽ അ​​​ഡ്മി​​​ഷ​​​ൻ നേ​​​ടാ​​​നും എ​​​ക്സ്പോ​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​തി​​​ലൂ​​​ടെ സാ​​​ധി​​​ക്കും.

ജ​​​ർ​​​മ​​​നി​​​യി​​​ലെ പ്ര​​​മു​​​ഖ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളി​​​ലെ​​​യും കോ​​​ള​​​ജു​​​ക​​​ളി​​​ലെ​​​യും പ്ര​​​തി​​​നി​​​ധി​​​ക​​​ളെ നേ​​​രി​​​ൽ​​​ക്ക​​​ണ്ട് വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ൾ മ​​​ന​​​സി​​​ലാ​​​ക്കാ​​​നു​​​മു​​​ള്ള അ​​​വ​​​സ​​​ര​​​മാ​​​ണി​​​ത്. ജ​​​ർ​​​മ​​​ൻ ഭാ​​​ഷ​​​യി​​​ൽ ബി-​​​ര​​​ണ്ട് ലെ​​​വ​​​ൽ ഭാ​​​ഷാ​​​പ്രാ​​​വീ​​​ണ്യ​​​മു​​​ള്ള പ്ല​​​സ്ടു ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ക്കു​​​ള്ള ബാ​​​ച്ചി​​​ലേ​​​ഴ്സ് ഡി​​​ഗ്രി പ്രോ​​​ഗ്രാ​​​മു​​​ക​​​ൾ, ഓ​​​സ്‌​​​ബി​​​ൽ​​​ഡം​​​ഗ് (ന​​​ഴ്സിം​​​ഗ് പ്രോ​​​ഗ്രാ​​​മു​​​ക​​​ൾ) ജ​​​ർ​​​മ​​​ൻ ഭാ​​​ഷ നി​​​ർ​​​ബ​​​ന്ധ​​​മ​​​ല്ലാ​​​ത്ത കോ​​​ഴ്സു​​​ക​​​ളെ​​​ക്കു​​​റി​​​ച്ച് ഉ​​​ൾ​​​പ്പെ​​​ടെ മ​​​ന​​​സി​​​ലാ​​​ക്കാ​​​ൻ വി​​​ദ​​​ഗ്ധ​​​ർ ന​​​യി​​​ക്കു​​​ന്ന സെ​​​മി​​​നാ​​​ർ സെ​​​ഷ​​​നു​​​ക​​​ളും എ​​​ക്സ്പോ​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി ഉ​​​ണ്ടാ​​​യി​​​രി​​​ക്കും.

ജ​​​ർ​​​മ​​​ൻ ഭാ​​​ഷ​​​യി​​​ൽ ബി-​​​ര​​​ണ്ട് ലെ​​​വ​​​ൽ ഭാ​​​ഷാ പ്രാ​​​വീ​​​ണ്യ​​​മു​​​ള്ള ന​​​ഴ്സു​​​മാ​​​ർ​​​ക്ക് ചെ​​​ല​​​വു​​​ക​​​ളി​​​ല്ലാ​​​തെ സൗ​​​ജ​​​ന്യ​​​മാ​​​യി ജോ​​​ലി വീ​​​സ​​​യി​​​ൽ ജ​​​ർ​​​മ​​​നി​​​യി​​​ൽ എ​​​ത്താ​​​നു​​​ള്ള സാ​​​ധ്യ​​​ത​​​ക​​​ളും ബി-1, ​​​ബി-2 ലെ​​​വ​​​ൽ ഭാ​​​ഷാ പ്രാ​​​വീ​​​ണ്യ​​​മു​​​ള്ള ഡോ​​​ക്ട​​​ർ​​​മാ​​​ർ​​​ക്ക് സ്പെ​​​ഷ​​​ൽ കാ​​​റ്റ​​​ഗ​​​റി വീ​​​സ​​​യി​​​ൽ ലൈ​​​സ​​​ൻ​​​സിം​​​ഗ് എ​​​ക്സാ​​​മി​​​നേ​​​ഷ​​​ൻ ആ​​​ൻ​​​ഡ് മെ​​​ഡി​​​ക്ക​​​ൽ സി-1 ​​​എ​​​ഫ്എ​​​സ്പി എ​​​ക്സാം കോ​​​ഴ്‌​​​സു​​​ക​​​ൾ​​​ക്കു​​​ള്ള അ​​​വ​​​സ​​​ര​​​വും എ​​​ക്സ്പോ​​​യി​​​ൽ ല​​​ഭ്യ​​​മാ​​​ണ്.

പൊ​​​തു​​​സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളി​​​ലെ ത​​​ങ്ങ​​​ളു​​​ടെ പ്ര​​​വേ​​​ശ​​​ന യോ​​​ഗ്യ​​​താ നി​​​ർ​​​ണ​​​യം ന​​​ട​​​ത്താ​​​ൻ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ അ​​​ക്കാ​​​ഡ​​​മി​​​ക് യോ​​​ഗ്യ​​​ത തെ​​​ളി​​​യി​​​ക്കു​​​ന്ന രേ​​​ഖ​​​ക​​​ൾ നി​​​ർ​​​ബ​​​ന്ധ​​​മാ​​​യും ക​​​രു​​​ത​​​ണം. പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​വ​​​ർ www.santamo nicaedu.in എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ൽ മു​​​ൻ​​​കൂ​​​ട്ടി ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്താ​​​ൽ ഇ-​​​മെ​​​യി​​​ൽ വ​​​ഴി ല​​​ഭി​​​ക്കു​​​ന്ന എ​​​ൻ​​​ട്രി പാ​​​സ് ഉ​​​പ​​​യോ​​​ഗി​​​ച്ച് പ്ര​​​വേ​​​ശ​​​നം നേ​​​ടാം. സ്പോ​​​ട്ട് ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ സൗ​​​ക​​​ര്യ​​​വു​​​മു​​​ണ്ട്. ഫോ​​​ൺ: 0484 4150999, 964522 2999.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!