പിവി അൻവറിനെതിരെ പി ശശി; വക്കീല്‍ നോട്ടീസിന് മറുപടിയില്ല, ക്രിമിനല്‍ അപകീര്‍ത്തി കേസ് നല്‍കി

കണ്ണൂർ : പിവി അൻവർ എംഎല്‍എക്കെതിരെ ക്രിമിനല്‍ അപകീർത്തി കേസ് നല്‍കി പി ശശി. തലശ്ശേരി, കണ്ണൂർ കോടതികളിലാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. അൻവർ ഉന്നയിച്ച ആരോപണങ്ങള്‍ പിൻവലിച്ചു മാപ്പ് പറയണമെന്ന് ശശി വക്കീല്‍ നോട്ടിസ് അയച്ചിരുന്നു. ഇതിന് അൻവർ മറുപടി നല്കാത്തതിനെ തുടർന്നാണ് നടപടി. ശശിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് അൻവർ ഉന്നയിച്ചിരുന്നത്.നേരത്തെ തന്നെ പിവി അൻവറിൻ്റെ ആരോപണങ്ങള്‍ക്കെതിരെ ശശി നിയമ നടപടി സ്വീകരിച്ചിരുന്നു. കഴിഞ്ഞ ഒക്ടോബർ മൂന്നിന് അൻവറിനെതിരെ വക്കീല്‍ നോട്ടീസും അയച്ചിരുന്നു. ഈ ആരോപണങ്ങള്‍ പിൻവലിച്ച്‌ മാപ്പു പറയണമെന്നായിരുന്നു ആവശ്യം. നോട്ടീസിന് മറുപടി നല്‍കാത്ത സാഹചര്യത്തിലാണ് ക്രിമിനല്‍ നടപടിയുമായി പി ശശി മുന്നോട്ട് പോവുന്നത്. പി ശശിക്കെതിരെ വാർത്താസമ്മേളനങ്ങളിലും പരിപാടികളിലും അൻവർ വലിയ രീതിയിലുള്ള ആരോപണങ്ങളാണ് ഉന്നയിച്ചിരുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് നല്‍കിയ കത്തും പുറത്തുവിട്ടിരുന്നു. അതിലും ഗുരുതര ആരോപണങ്ങളുണ്ടായിരുന്നു. സാമൂഹ്യമാധ്യമങ്ങളിലുള്‍പ്പെടെ പങ്കുവെച്ച ആ കത്തും പിൻവലിക്കണമെന്നും ശശി ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടിയില്ലാത്ത സാഹചര്യത്തിലാണ് ക്രിമിനല്‍ കേസ് നല്‍കിയിരിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!