എരുമേലിക്ക് തീർത്ഥാടക നാളുകൾ : ഇ​ന്ന് മെ​ഗാ ശു​ചീ​ക​ര​ണം

എ​രു​മേ​ലി: എ​രു​മേ​ലി​യി​ൽ ഇ​നി ശ​ര​ണ​മ​ന്ത്ര​ങ്ങ​ളു​ടെ ദി​വ​സ​ങ്ങ​ൾ. തീ​ർ​ഥാ​ട​ക​ർ​ക്ക് സൗ​ക​ര്യ​ങ്ങ​ൾ ക്ര​മീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഒ​രു​ക്ക​ങ്ങ​ളി​ലാ​ണ് സ​ർ​ക്കാ​ർ വ​കു​പ്പു​ക​ൾ. ഇ​ന്ന​ലെ പോ​ലീ​സ് എ​യ്ഡ് പോ​സ്റ്റും ക​ൺ​ട്രോ​ൾ റൂ​മും പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. ഇ​ന്ന് റ​വ​ന്യു ക​ൺ​ട്രോ​ൾ റൂം ​തു​ട​ങ്ങും. ഫ​യ​ർ​ഫോ​ഴ്സ് സ്റ്റേ​ഷ​ൻ യൂ​ണി​റ്റ് ഇ​ന്നാ​രം​ഭി​ക്കും. റോ​ഡ് സേ​ഫ് സോ​ൺ ഓ​ഫീ​സും ഇ​ന്നു പ്ര​വ​ർ​ത്ത​നം തു​ട​ങ്ങും. എ​ക്സൈ​സ് സ്പെ​ഷ​ൽ ഓ​ഫീ​സി​ന്‍റെ പ്ര​വ​ർ​ത്ത​ന​വും കെ​എ​സ്ആ​ർ​ടി​സി സ്പെ​ഷ​ൽ സ​ർ​വീ​സും ആ​രം​ഭി​ച്ചു.

ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ താ​വ​ളം ആ​ശു​പ​ത്രി​ക​ളു​ടെ ഉ​ദ്ഘാ​ട​നം ഇ​ന്നു രാ​വി​ലെ 9.30ന് ​സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എം​എ​ൽ​എ നി​ർ​വ​ഹി​ക്കും. കാ​ഞ്ഞി​ര​പ്പ​ള്ളി ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് അ​ജി​ത ര​തീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നു​ള്ള വി​ശു​ദ്ധി സേ​ന​യു​ടെ ശു​ചീ​ക​ര​ണ സേ​വ​നം ഇ​ന്നു​മു​ത​ൽ ആ​രം​ഭി​ക്കും.

ഇ​വ​ർ​ക്ക് യൂ​ണി​ഫോം വ​സ്ത്ര​ങ്ങ​ൾ ഇ​ന്ന് ന​ൽ​കും. രാ​വി​ലെ ആ​ശു​പ​ത്രി ഉ​ദ്ഘാ​ട​ന​ത്തി​ന് ശേ​ഷം വി​പു​ല​മാ​യ ശു​ചീ​ക​ര​ണം ടൗ​ൺ പ​രി​സ​ര​ങ്ങ​ളി​ൽ ന​ട​ത്തു​മെ​ന്ന് ഹെ​ൽ​ത്ത്‌ വി​ഭാ​ഗം അ​റി​യി​ച്ചു. മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡ് പ്ര​തി​നി​ധി​ക​ൾ, ഭ​ക്ഷ്യ സു​ര​ക്ഷാ വി​ഭാ​ഗം എ​ന്നി​വ​യു​ടെ സേ​വ​നം അ​ടു​ത്ത ദി​വ​സം മു​ത​ലു​ണ്ടാ​കും. എ​രു​മേ​ലി പേ​ട്ട​ക്ക​വ​ല റോ​ഡി​ൽ ഇ​ന്നു​മു​ത​ൽ വ​ൺ​വേ ട്രാ​ഫി​ക് ഏ​ർ​പ്പെ​ടു​ത്താ​നാ​ണ് പോ​ലീ​സ് ആ​ലോ​ചി​ക്കു​ന്ന​ത്.

അ​തീ​വ അ​പ​ക​ട മേ​ഖ​ല​യാ​യ ക​ണ​മ​ല ഇ​റ​ക്കം സു​ര​ക്ഷി​ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി രാ​ത്രി​യി​ൽ ഡ്രൈ​വ​ർ​മാ​ർ​ക്ക് ചൂ​ട് ചു​ക്കു​കാ​പ്പി ന​ൽ​കു​ന്ന​തി​നു​ള്ള സേ​വ​ന യൂ​ണി​റ്റ് ഇ​ന്ന​ലെ ആ​രം​ഭി​ച്ചു. ഇ​റ​ക്ക​ത്തി​ൽ വാ​ഹ​ന വേ​ഗം കു​റ​യാ​ൻ വേ​ണ്ടി വാ​ഹ​ന​ങ്ങ​ൾ ചെ​ക്ക് പോ​സ്റ്റി​ലും അ​ട്ടി വ​ള​വി​ന് മു​ന്പി​ലും ത​ട​ഞ്ഞു നി​ർ​ത്തി​യ ശേ​ഷ​മാ​ണ് ക​ട​ത്തി​വി​ടു​ക.

ച​ര​ക്കു​വാ​ഹ​ന​ങ്ങ​ളു​ടെ ഗ​താ​ഗ​തം നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കാ​ൻ നി​ർ​ദേ​ശ​മു​ണ്ട്. എ​രു​മേ​ലി ടൗ​ൺ പ​രി​സ​ര​ങ്ങ​ളി​ലെ കു​ടി​വെ​ള്ള​ങ്ങ​ളു​ടെ സാ​മ്പി​ളു​ക​ൾ ക​ഴി​ഞ്ഞ ദി​വ​സം ഹെ​ൽ​ത്ത്‌ വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ശേ​ഖ​രി​ച്ചു പ​രി​ശോ​ധ​ന​യ്ക്ക് ന​ൽ​കി​യി​രു​ന്നു. ഇ​തി​ന്‍റെ റി​സ​ൽ​ട്ട് ല​ഭി​ക്കു​ന്ന​തോ​ടെ തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നാ​ണ് തീ​രു​മാ​നം.

ക​ഴി​ഞ്ഞ ദി​വ​സം മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്ത ടൗ​ണി​ന് സ​മീ​പം ഹൗ​സിം​ഗ് ബോ​ർ​ഡ് വ​ക സ്ഥ​ല​ത്തെ പാ​ർ​ക്കിം​ഗ് കേ​ന്ദ്ര​ത്തി​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​ത് അ​ന്തി​മ ഘ​ട്ട​ത്തി​ലാ​ണ്. താ​ത്കാ​ലി​ക ശു​ചി​മു​റി​ക​ൾ ഇ​വി​ടെ സ്ഥാ​പി​ച്ചു. ഒ​പ്പം വ​ഴിവി​ള​ക്കു​ക​ൾ റോ​ഡി​ലു​ട​നീ​ളം സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.

ദേ​വ​സ്വം ശു​ചിമു​റി​ക​ൾ തു​റ​ന്നി​ല്ല

ലേ​ലം മു​ട​ങ്ങി​യ​തി​നാ​ൽ ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ 350ഓ​ളം ശു​ചി​മു​റി​ക​ൾ, പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ടു​ക​ൾ എ​ന്നി​വ​യു​ടെ പ്ര​വ​ർ​ത്ത​നം ഇ​നി​യും ആ​രം​ഭി​ച്ചി​ട്ടി​ല്ല. ഉ​യ​ർ​ന്ന നി​ര​ക്ക് പ​റ്റി​ല്ലെ​ന്ന് അ​റി​യി​ച്ച് ലേ​ല​ത്തി​ൽ പ​ങ്കെ​ടു​ക്കാ​തെ നി​സ​ഹ​ക​ര​ണ​ത്തി​ലാ​ണ് ക​രാ​റു​കാ​ർ. ലേ​ലം പി​ടി​ക്കാ​ൻ ആ​ളു​ക​ൾ വി​സ​മ്മ​തി​ച്ച​തോ​ടെ നി​ല​വി​ൽ പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ടു​ക​ളും ശു​ചി​മു​റി​ക​ളും ദേ​വ​സ്വം ബോ​ർ​ഡ് നേ​രി​ട്ട് ന​ട​ത്തേ​ണ്ടി വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!