ആയുർവേദ ഡിസ്‌പെൻസറികളിൽ എൻ.എ.ബി.എച്ച്.
ദേശീയതല അസെസ്‌മെന്റ് ആരംഭിച്ചു
കോട്ടയം: നാഷണൽ ആക്രഡിറ്റേഷൻ ബോർഡ് ഫോർ ഹോസ്പിറ്റൽ ആൻഡ് ഹെൽത്ത് കെയർ പ്രൊവൈഡേഴ്‌സ് (എൻ.എ.ബി.എച്ച്) ആയുഷ് എൻട്രി ലെവൽ സർട്ടിഫിക്കേഷൻ നേടുന്നതിനായി ജില്ലയിലെ ആയുർവേദ ഡിസ്‌പെൻസറികളിൽ ദേശീയതല അസെസ്‌മെന്റ് ആരംഭിച്ചു. ഭാരതീയ ചികിത്സാവകുപ്പ്, ദേശീയ ആയുഷ് ദൗത്യം, പാമ്പാടി ഗ്രാമപഞ്ചായത്ത് ആയുഷ് ഹെൽത്ത് ആൻഡ് വെൽനെസ് സെന്റർ എന്നിവയുടെ ആഭിമുഖ്യത്തിൽ കുറ്റിക്കൽ സർക്കാർ ആയുർവേദ ഡിസ്‌പെൻസറിയിൽ ദേശീയതല അസെസ്‌മെന്റിന്റെ ജില്ലാതല ഉദ്ഘാടനം സംഘടിപ്പിച്ചു. പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ എബ്രഹാം ഉദ്ഘാടനം ചെയ്തു. പാമ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രി. ഹരികുമാർ അധ്യക്ഷത വഹിച്ചു.
പാമ്പാടി ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ സാബു എം. എബ്രഹാം, പി.എസ്. ശശികല, സന്ധ്യ രാജേഷ്, ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ടി. അമ്പിളി കുമാരി, ദേശീയ ആയുഷ് ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. പി. പ്രതിഭ, കുറ്റിക്കൽ സർക്കാർ ആയുർവേദ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ഡോ. നിഖില സജീവൻ എന്നിവർ പ്രസംഗിച്ചു.
ആയുഷ് ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററുളായ കുറ്റിക്കൽ, കുമാരനല്ലൂർ, മാടപ്പള്ളി എന്നിവിടങ്ങളിലെ സർക്കാർ ആയുർവേദ ഡിസ്‌പെൻസറികളിൽ എൻ.എ.ബി.എച്ച്. അസ്സസ്സർ ഡോ. ബി. സജിനിയുടെ നേതൃത്വത്തിൽ ദേശീയതല അസെസ്‌മെന്റ് നടത്തി. ആധുനിക രീതിയിലുള്ള ആശുപത്രി സൗകര്യങ്ങൾ, കുടിവെള്ളത്തിന്റെ ലഭ്യത, അറിയിപ്പ് ബോർഡുകൾ, രോഗീ സൗഹൃദ സൗകര്യങ്ങൾ, വീൽചെയർ സൗകര്യം, മുലയൂട്ടൽ കേന്ദ്രങ്ങൾ തുടങ്ങി വിവിധ സൗകര്യങ്ങൾ വിലയിരുത്തിയാണ് അക്രഡിറ്റേഷൻ ലഭിക്കുക. ഗുണനിലവാരവും രോഗികളുടെ സുരക്ഷാമാനദണ്ഡങ്ങളും നടപ്പാക്കാനും അക്രഡിറ്റേഷൻ നേടുന്നതിനും നിലനിർത്തുന്നതിനും സഹായിക്കാൻ ആശുപത്രികൾക്കുള്ളിൽതന്നെ ഇന്റേണൽ കൗൺസിലർമാരെ തയാറാക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.
(കെ.ഐ.ഒ.പി.ആർ. 2413/2024)
ലാബ് ടെക്‌നീഷ്യൻ ഒഴിവ്
കോട്ടയം: തലനാട് കുടുംബാരോഗ്യേകന്ദ്രത്തിൽ ആരംഭിക്കുന്ന ലാബിൽ ദിവസവേതന നിരക്കിൽ ലാബ് ടെക്‌നീഷ്യനെ നിയമിക്കുന്നു. ഒരൊഴിവാണുള്ളത്. 2025 മാർച്ച് 31 വരെയാണ് നിയമനം. യോഗ്യത: വി.എച്ച്.എസ്.സി.(എം.എൽ.ടി) അല്ലെങ്കിൽ പ്ലസ്ടു സയൻസ്/തത്തുല്യയോഗ്യത, ഡിപ്ലോമ ഇൻ പാരാമെഡിക്കൽ ലബോറട്ടറി ടെക്‌നോളജി, കേരള പാരാമെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ. യോഗ്യരായവർ നവംബർ 12ന് വൈകിട്ട് നാലിനകം അപേക്ഷ നേരിട്ടോ മെഡിക്കൽ ഓഫീസർ, കുടുംബാരോഗ്യകേന്ദ്രം, തലനാട്, പിൻ: 686580 എന്ന വിലാസത്തിലോ നൽകണം. വിശദവിവരത്തിന് ഫോൺ: 9446809362.
(കെ.ഐ.ഒ.പി.ആർ. 2414/2024)
അനധികൃത ബോർഡുകളും
ബാനറുകളും നീക്കണം
കോട്ടയം: പാതയോരത്തെ ഗതാഗതത്തിനും സുരക്ഷയ്ക്കും ഭീഷണിയായി സ്ഥാപിച്ചിട്ടുള്ള അനധികൃത ബോർഡുകളും ബാനറുകളും കൊടിതോരണങ്ങളും ഹോർഡിങുകളും സ്ഥാപിച്ചവർ അടിയന്തരമായി അവ നീക്കണമെന്ന് കുമരകം പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. അല്ലാത്തപക്ഷം സ്ഥാപിച്ച വ്യക്തികളുടെ/ സ്ഥാപന ഉടമകളുടെ പേരിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്ത് പ്രോസിക്യൂഷൻ നടപടി സ്വീകരിക്കുമെന്നും സെക്രട്ടറി അറിയിച്ചു.
(കെ.ഐ.ഒ.പി.ആർ. 2415/2024)
വാഹനം ആവശ്യമുണ്ട്
കോട്ടയം: ശബരിമല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് എരുമേലിയിൽ ഭക്ഷ്യസുരക്ഷ പ്രവർത്തനങ്ങൾ നടത്തുന്നതിന് നവംബർ 14 മുതൽ 2025 ജനുവരി 18 വരെ കരാർവ്യവസ്ഥയിൽ വാഹനം ലഭ്യമാക്കുന്നതിന് വാഹന ഉടമകളിൽനിന്ന് കോട്ടയം ഭക്ഷ്യസുരക്ഷ അസിസ്റ്റന്റ് കമ്മീഷണർ ക്വട്ടേഷൻ ക്ഷണിച്ചു. ഏഴുപേർക്ക് സഞ്ചരിക്കാവുന്ന 1500 സി.സി. യിൽ താഴെയുള്ള വാഹനമായിരിക്കണം. നവംബർ 12ന് ഉച്ചകഴിഞ്ഞ് ഒന്നുവരെ ക്വട്ടേഷൻ സ്വീകരിക്കും. നവംബർ 13ന് രാവിലെ 11ന് ക്വട്ടേഷൻ തുറക്കും. വിശദവിവരത്തിന് ഫോൺ: 0481 2564677, 8943346185, 9061105961.
(കെ.ഐ.ഒ.പി.ആർ. 2416/2024)
വാഹനം വാടകയ്ക്ക്:
ക്വട്ടേഷൻ ക്ഷണിച്ചു
കോട്ടയം: കോട്ടയം മിനി സിവിൽസ്‌റ്റേഷനിൽ പ്രവർത്തിക്കുന്ന മണ്ണു പര്യവേക്ഷണ അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയത്തിലേക്ക് മൾട്ടി യൂട്ടിലിറ്റി വാഹനം മാസവാടകയ്ക്ക് ലഭ്യമാക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. അഞ്ചു സീറ്റുള്ള എ.സി. വാഹനം ഒരു വർഷത്തേക്കാണ് വേണ്ടത്. നവംബർ 15ന് ഉച്ചകഴിഞ്ഞ് ഒന്നുവരെ ക്വട്ടേഷൻ സ്വീകരിക്കും. അന്നേദിവസം ഉച്ചകഴിഞ്ഞ് മൂന്നിന് ക്വട്ടേഷൻ തുറക്കും. വിശദവിവരത്തിന് ഫോൺ: 0481 2300978.(കെ.ഐ.ഒ.പി.ആർ. 2417/2024)
മരം ലേലം
കോട്ടയം: കോട്ടയം വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫീസ് അങ്കണത്തിലെ മൂന്നു വട്ടമരങ്ങൾ മുറിച്ചുനീക്കുന്നതിന് ലേലം ചെയ്ത് നൽകുന്നു. നവംബർ ആറിന് രാവിലെ 11.30ന് ഓഫീസിൽ ലേലം നടക്കും. വിശദവിവരത്തിന് ഫോൺ: 0481 2583095.
(കെ.ഐ.ഒ.പി.ആർ. 2418/2024)
ടെണ്ടർ ക്ഷണിച്ചു
കോട്ടയം: ഉഴവൂർ ഐ.സി.ഡി.എസ്. പ്രോജക്റ്റിലെ 166 അങ്കണവാടികളിൽ കണ്ടിജൻസി സാധനങ്ങൾ വിതരണം ചെയ്യാൻ വ്യക്തികൾ/സ്ഥാപനങ്ങളിൽനിന്ന് ടെണ്ടർ ക്ഷണിച്ചു. നവംബർ 15 ഉച്ചകഴിഞ്ഞ് ഒന്നുവരെ ടെണ്ടർ സ്വീകരിക്കും. വിശദവിവരത്തിന് ഫോൺ: 9446120515.
Hello everyone, all reward hunters !
The 1xbet registration by phone number nigeria option helps users avoid email verification completely. [url=http://www.1xbet-ng-registration.com.ng/]https://1xbet-ng-registration.com.ng/[/url] After registration, you can explore thousands of markets via 1xbet nigeria login registration online. Choose 1xbet ng login registration for a fast, mobile-friendly experience.
Joining the platform through 1xbet registration nigeria means you can begin playing in less than a minute. It’s designed with Nigerian users in mind, offering local payment support and fast verification. A great choice for both new and experienced bettors.
How to sign up using 1xbet ng login registration online – https://1xbet-ng-registration.com.ng/#
Enjoy thrilling rewards !
Kind regards to all experienced players !
The simplified 1xbet ng login registration form allows new users from Nigeria to start playing almost instantly. The system requires a minimal set of data while ensuring the complete security of your account. 1xbet ng login registration Start your journey in the world of betting with a reliable and trusted bookmaker.
A simple 1xbet registration nigeria does not require immediate identity verification to start playing. You can top up your account and place bets right after creating an account. The verification procedure can be completed later when it is convenient for you.
1xbet registration in nigeria | Secure and Fast – 1xbet-login-nigeria.com
Wishing you incredible fortunes !