എരുമേലി : എരുമേലി സെന്റ് തോമസ് ഹയർ സെക്കന്ററി സ്കൂളിൽ കോട്ടയം ജില്ലാപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച ആധുനിക ടോയ്ലറ്റ് സമുച്ഛയം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ ശുഭേഷ് സുധാകരൻ ഉത്ഘാടനം ചെയ്തു. 15 ലക്ഷം രൂപാ ചിലവിലാണ് നിർമാണം പൂർത്തീകരിച്ചത്. സ്കൂൾ മാനേജർ ഫാദർ വാഗീസ് പുതുപ്പറമ്പിൽ ആദ്യക്ഷത വഹിച്ചു വാർഡ് മെമ്പർ ഷാനവാസ് ഇ, സെൻ ജെപി, രേഖ മാത്യു, സോയാസ് തോമസ്, തസ്‌നി എ, സാവിയോ തോമസ് തുടങ്ങിയവർ പ്രസംഗിച്ചു