കോട്ടയം :ശബരിമലയിൽ ഓൺലൈൻ ബുക്കിങ് സാധ്യമാകാതെ
എത്തിച്ചേരുന്നതീർത്ഥടകർക്കു സംസ്ഥാനമൊട്ടാകെ ഉള്ള ഇടത്താവളങ്ങളിൽ അക്ഷയ സംരംഭകരുടെ നേതൃത്വത്തിൽ അതാത് ക്ഷേത്രങ്ങളിൽ കൗണ്ടർ ക്രമീകരിച്ചു നൽകുവാൻ ഫെയ്‌സ് -ഫോറം ഓഫ് അക്ഷയ സെന്റർ എന്റർപ്രെണ്ണേഴ്സ് . ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ, ദേവസ്വം ബോർഡ് പ്രസിഡണ്ട് പി എസ് പ്രശാന്ത് എന്നിവർക്ക് വെർച്യുൽ ക്യു ബുക്കിങ് സംബന്ധിച്ച നിവേദനം നൽകുകയും അക്ഷയ സംരംഭകരുടെ സംരംഭകരുടെ ആവശ്യം വിശദീകരിക്കുകയും ചെയ്തു.എരുമേലിയിൽ ഇത് സംബന്ധിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മന്ത്രിയും ദേവസ്വം ബോർഡ് പ്രസിഡന്റും അനുഭാവപൂർവ്വമാണ് പ്രതികരിച്ചത് .വെർച്യുൽ ക്യു സംബന്ധിച്ചു മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടെന്ന് ദേവസ്വം മന്ത്രി പ്രതികരിച്ചു ,തീർത്ഥാടകർക്ക് ബുദ്ധിമുട്ട് ഇല്ലാതെ ബുക്കിംഗ് ഏർപ്പെടുത്തുന്നതാണ് .അക്ഷയ സംരംഭകരെ ഏല്പിക്കുന്നതിൽ ദേവസ്വം ബോര്ഡിന് സന്തോഷമേ ഉള്ളുവെന്ന് പ്രസിഡന്റ് പി എസ് പ്രശാന്തും പ്രതികരിച്ചു .കൂടുതൽ ചർച്ചകൾ നാലാം തിയ്യതി നടത്താമെന്നും അതിനായി യോഗം ചേരുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട് .