തിരുവനന്തപുരം : കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യ അന്വേഷിക്കാൻ പ്രത്യേക സംഘം. കണ്ണൂർ ജില്ലാ പൊലീസ് മേധാവി അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമായിരിക്കും അന്വേഷിക്കുക. കണ്ണൂർ റേഞ്ച് ഡിഐജി മേൽനോട്ടം വഹിക്കും. ആറ് പേരാണ് പ്രത്യേക അന്വേഷണ സംഘത്തിലുള്ളത്. അന്വേഷണം വേഗത്തിൽ പൂർത്തിയാക്കണമെന്ന് ഉത്തരമേഖലാ ഐജി നിർദേശിച്ചിട്ടുണ്ട്. കണ്ണൂർ എ സി പി രത്നകുമാർ , ടൗൺ സി ഐ ശ്രീജിത് കൊടേരി എന്നിവരാണ് സംഘത്തിലുള്ളത്. നിലവിൽ കണ്ണൂർ റേഞ്ച് ഡിഐജി ഓഫീസിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ യോഗം പുരോഗമിക്കുകയാണ്.ബിനാമി ആരോപണത്തിൽ പ്രശാന്തന്റെ ബന്ധുക്കളുടെ മൊഴിയെടുത്തിട്ടുണ്ട്. പ്രശാന്തന്റെ ഭാര്യാ സഹോദരന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. രജീഷിന് മുതിർന്ന സിപിഐഎം നേതാക്കളുമായി ബന്ധമുണ്ടെന്നാണ് ആരോപണം. രജീഷാണ് പ്രശാന്തനെക്കൊണ്ട് പെട്രോൾ പമ്പിന് അപേക്ഷിച്ചതെന്നുമാണ് ആരോപണം.നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിലേക്ക് കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന പി പി ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്ന് ആവർത്തിക്കുകയാണ് ജില്ലാ കളക്ടർ അരുൺ കെ വിജയൻ. കഴിഞ്ഞ ദിവസം പി പി ദിവ്യയ്ക്കെതിരെ പാർട്ടി നടപടി ഉണ്ടാകുമെന്ന സൂചനയുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ രംഗത്തെത്തിയിരുന്നു.