ചെറുതോണിയിൽ മകളെ 10 വയസു മുതൽ പീഡിപ്പിച്ച അച്ഛന് 72 വർഷം കഠിനതടവ്

ചെറുതോണി : മകളെ 10 വയസുമുതൽ നിരന്തരമായി ലൈം​ഗിക പീഡനത്തിനിരയാക്കിയ അച്ഛന് 72 വർഷം കഠിനതടവ്. 1, 80, 000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. ഇടുക്കി പൈനാവ് അതിവേഗ കോടതിയാണ് ശിക്ഷിച്ചത്. പതിനാലുകാരിയെ 10 വയസുമുതൽ നിരന്തരം ലൈംഗിക പീഡനം നടത്തിയ കേസിലാണ് വാഗമൺ സ്വദേശിയായ അറുപത്താറുകാരനെ അതിവേഗകോടതി ജഡ്ജ് ലൈജുമോൾ ഷെരീഫ് ശിക്ഷിച്ചത്.  

2020 ലാണ് കുട്ടി വിവരം പുറത്ത് പറയുന്നത്. അച്ഛനിൽ നിന്ന് നേരിടേണ്ടി വന്നിരുന്ന പീഡനങ്ങൾ കുട്ടി എഴുതി വയ്ക്കുകയും ചെയ്തിരുന്നു. 2020 ൽ വാഗമൺ  പൊലീസ് കേസ് ചാർജ് ചെയ്തു. പിഴ തുക അതിജീവിതക്ക് നൽകണമെന്നും അല്ലാത്തപക്ഷം അധികശിക്ഷ അനുഭവിക്കണമെന്നും കോടതി വ്യക്തമാക്കി. കുട്ടിക്ക് മതിയായ നഷ്ടപരിഹാരം നൽകാൻ ജില്ലാ ലീഗൽ സർവിസ് അതൊരിറ്റിയോടും കോടതി ശുപാർശ ചെയ്തു. വിവിധ വകുപ്പുകളിൽ ഏറ്റവും ഉയർന്ന ശിക്ഷയായ 20 വർഷം പ്രതി അനുഭവിച്ചാൽ മതിയാകും. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക്‌ പ്രോസിക്യൂട്ടർ അഡ്വ. ഷിജോമോൻ ജോസഫ് കോടതിയിൽ ഹാജരായി.

30 thoughts on “ചെറുതോണിയിൽ മകളെ 10 വയസു മുതൽ പീഡിപ്പിച്ച അച്ഛന് 72 വർഷം കഠിനതടവ്

  1. obviously like your web-site however you need to check the spelling on quite
    a few of your posts. Many of them are rife with spelling problems
    and I find it very troublesome to inform the reality however
    I will certainly come back again.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!