മൂവാറ്റുപുഴ:കൈക്കൂലി കേസിൽ മുൻ ആർഡിഒ (ഡെപ്യൂട്ടി കലക്ടർ) വി.ആർ.മോഹനൻ പിള്ളയ്ക്ക് തടവ് ശിക്ഷ. മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് അഴിമതി നിരോധന വകുപ്പു പ്രകാരം മോഹനൻ പിള്ളയെ ശിക്ഷിച്ചത്. 7 വർഷം കഠിന തടവും 25,000 രൂപ പിഴയുമാണ് ശിക്ഷ. ജാമ്യം ലഭിക്കാത്തതിനെ തുടർന്ന് പ്രതിയെ മുവാറ്റുപുഴ സബ് ജയിലിൽ റിമാൻഡ് ചെയ്തു.2016 ൽ മുവാറ്റുപുഴ വാഴക്കുളത്ത് ഇടിഞ്ഞുപോയ സംരക്ഷണ ഭിത്തി നിർമാണവുമായി ബന്ധപ്പെട്ട് 50,000 രൂപ കൈക്കൂലി വാങ്ങിയ കേസിലാണ് വിജിലൻസ് കോടതി ജഡ്ജി എൻ.വി.രാജു മുൻ ആർഡിഒയെ ശിക്ഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ വി.എ.സരിത ഹാജരായി.മുമ്പ് ഇയാൾ ഉടുമ്പൻചോല തഹസീൽദാറായിരുന്നു.