പാലാ-പൊൻകുന്നം റോഡിൽ കടയിലേക്ക് പിക്കപ്പ് വാൻ ഇടിച്ചുകയറി കടയുടമയായ വീട്ടമ്മയ്ക്ക് പരിക്കേറ്റു

പൊൻകുന്നം : പാലാ-പൊൻകുന്നം റോഡിൽ വഞ്ചിമലക്കവലയിൽ പുലർച്ച ഉണ്ടായ വാൻ അപകടത്തെ തുടർന്ന് രാവിലെ എട്ടുമണിയോടെ സമീപത്ത് ആലുങ്കൽതകടിയിൽ സ്റ്റോഴ്‌സ് എന്ന കടയിലേക്ക് പിക്കപ്പ് വാൻ ഇടിച്ചുകയറി. കടയുടമയായ വീട്ടമ്മ നസീമ(65)യ്ക്ക് പരിക്കേറ്റു. കടയും വീടും ഒന്നിച്ചാണ്. എലിക്കുളം പഞ്ചായത്തംഗം എസ്.ഷാജിയുടെ നേതൃത്വത്തിൽ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി. നസീമയെ പാലാ മാർസ്ലീവാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാലുമായി വന്ന പിക്കപ്പ് വാനാണ് കടയുടെ മുൻവശം തകർത്ത് അകത്തുകയറിയത്. മുൻപ് ഇതേ കടയിൽ വിവാഹപ്പാർട്ടി സഞ്ചരിച്ച വാഹനം ഇടിച്ചുകയറിയിരുന്നു. ഇന്നലെ മാത്രം മൂന്ന് അപകടങ്ങൾ ആണ് പി പി റോഡിൽ വഞ്ചിമല കവലുടെ സമീപത്ത് ഉണ്ടായത് . രാവിലെ ഉണ്ടായ രണ്ട് അപകടങ്ങളുടെ ഷോക്ക് മാറുന്നതിനു മുൻപ് , മടുക്കക്കുന്ന് ഭാഗത്ത് ശബരിമല തീർഥാടകരുടെ കാറിടിച്ച് ഓട്ടോറിക്ഷ തോട്ടിലേക്ക് പതിച്ചു. ശനിയാഴ്ച വൈകീട്ട് ആറിനാണ് അപകടം നടന്നത്. ഓട്ടോയാത്രക്കാരായ രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു . വഞ്ചിമലക്കവലയിൽ ശനിയാഴ്ച പുലർച്ചെ മൂന്നിന് നിയന്ത്രണം വിട്ട തീർഥാടകവാഹനം റോഡരികിലെ കോൺക്രീറ്റ് തൂണുകൾ ഇടിച്ചുതകർത്ത് തോട്ടിലേക്ക് പതിച്ചു. ശബരിമല തീർഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഗുരുവായൂർ സ്വദേശികൾ സഞ്ചരിച്ച വാനാണ് അപകടത്തിൽപെട്ടത്. നിസ്സാര പരിക്കുകളോടെ യാത്രക്കാർ രക്ഷപെട്ടു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!