എരുമേലിയിലെ അംഗൻവാടി കുട്ടികൾക്ക് കുടകൾ വിതരണം ചെയ്തു 

എരുമേലി:എം എൽ എ സർവീസ് ആർമിയുടെ ആഭിമുഖ്യത്തിൽ ഇന്ന് എരുമേലിയിലെ അംഗൻവാടി കുട്ടികൾക്ക് കുടകൾ വിതരണം ചെയ്തു  എംഎൽഎ സർവീസ് ആർമി പൂഞ്ഞാറിന്റെ നേതൃത്വത്തിൽ ഇതുവരെ  നിയോജക മണ്ഡലത്തിലെ 1800 ഓളം അംഗൻവാടി കുട്ടികൾക്ക് കുടകൾ സമ്മാനിച്ചതായി ഉദ്‌ഘാടനം നിർവഹിച്ച   എം എൽ എ അഡ്വ .സെബാസ്ററ്യൻ കുളത്തുങ്കൽ പറഞ്ഞു .സന്നദ്ധ സംഘടനയായ എംഎൽഎ സർവീസ് ആർമി പൂഞ്ഞാറിന്റെ നേതൃത്വത്തിൽ നിയോജകമണ്ഡലത്തിലെ 10 തദ്ദേശസ്ഥാപനങ്ങളിലായി 258 അംഗൻവാടികളിൽ പഠിക്കുന്ന 1804 കുട്ടികൾക്ക് കുടകൾ വിതരണം ചെയ്തു. 18, 19 തീയതികളിലായി ഓരോ പഞ്ചായത്തിലും നേരിട്ട് എത്തി അതാത് പഞ്ചായത്തുകളിലെ അംഗൻവാടി പ്രവർത്തകർക്ക് ജനപ്രതിനിധികളുടെ സാന്നിധ്യത്തിൽ കുടകൾ കൈമാറുകയാണ് ചെയ്തത്. എരുമേലിയിൽ നടന്ന ചടങ്ങിൽ പഞ്ചായത്തു മുൻ പ്രസിഡന്റ് തങ്കമ്മ ജോർജ്കുട്ടി , ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റ്  അജിതാ രതീഷ് ,എം ൽ എ സർവീസ് ആർമി ട്രസ്റ്റ് പ്രസിഡന്റ് ബിനോ ജോൺ ചാലക്കുഴി ,പഞ്ചായത്തു മെമ്പർ മാരായ , പ്രകാശ് പള്ളിക്കൂടം , സുനിൽ ചെറിയാൻ , സതീഷ് എം.എസ്  ,ജെസ്‌ന നജീബ് , മറിയാമ്മ മാത്തുക്കുട്ടി , സലന രാജൻ , തുളസി ,
മറിയാമ്മ  എന്നിവർ പ്രസംഗിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!