പഞ്ചായത്തുകൾ പ്രഥമ പുരസ്‌കാരത്തിന് അർഹമായി. ഞീഴൂർ, കല്ലറ, അകലക്കുന്നം,
തലപ്പലം, കറുകച്ചാൽ, മണിമല ഗ്രാമ പഞ്ചായത്തുകളാണ് പുരസ്‌കാരത്തിന്
തെരഞ്ഞെടുക്കപ്പെട്ടത്. പുരസ്‌കാരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, കമ്മിറ്റി
അംഗങ്ങൾ, മെഡിക്കൽ ഓഫീസർ, ആരോഗ്യ പ്രവർത്തകർ എന്നിവർക്ക് ജില്ലാ കളക്ടർ
ജോൺ വി സാമുവൽ ഒക്‌ടോബർ 24 രാവിലെ 10.30നു കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന പരിപാടിയിൽ സമ്മാനിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു പരിപാടി ഉദ്ഘാടനം ചെയ്യും.മഹാത്മാഗാന്ധിയുടെ
വെങ്കല ശിൽപവും, പ്രശസ്തിപത്രവുമാണ് സമ്മാനം. രണ്ടാം ഘട്ട പുരസ്‌കാരം
വെള്ളി ശിൽപവും, മൂന്നാം ഘട്ടം സ്വർണവുമായിരിക്കും. ഒന്നാം ഘട്ടത്തിലെ
നേട്ടങ്ങൾ തുടർന്നുള്ള വർഷങ്ങളിലും നിലനിർത്തുന്ന പഞ്ചായത്തുകൾക്കാണ്
രണ്ടാംഘട്ട, മൂന്നാം ഘട്ട പുരസ്‌കാരങ്ങൾ നൽകുക.കുറഞ്ഞ
ക്ഷയരോഗ വ്യാപന തോതിന്റെ അടിസ്ഥാനത്തിലാണ് പഞ്ചായത്തുകളെ
പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തത്. ജനസംഖ്യയുടെ മൂന്നുശതമാനം
പേരെയെങ്കിലും ക്ഷയരോഗ പരിശോധനക്ക് വിധേയമാക്കുകയും അതിൽ ഒരാളിൽ കൂടുതൽ ക്ഷയരോഗം കണ്ടെത്താതിരിക്കുകയും ചെയ്യുക എന്നതാണ് മുഖ്യ മാനദണ്ഡം. നിലവിൽ ചികിത്സയിലിരുന്ന 60 ശതമാനം രോഗികളിൽ എങ്കിലും ക്ഷയരോഗത്തിന്റെ മരുന്നുകൾക്കെതിരെ രോഗാണു പ്രതിരോധം ഇല്ല എന്ന് ന്യൂക്ലിക് ആസിഡ് പരിശോധന വഴി നിർണയിക്കുക, നിലവിൽ ചികിത്സ പൂർത്തീകരിച്ചവരിൽ 85 ശതമാനത്തിൽ കൂടുതൽ രോഗം ഭേദമാവുക, നിലവിൽ ചികിത്സയിലുള്ള എല്ലാ രോഗികൾക്കും പോഷകാഹാരം ഉറപ്പാക്കുക, എല്ലാ രോഗികൾക്കും നിക്ഷയ് പോഷണ് യോജന ഒരു ഗഡു സഹായമെങ്കിലും ലഭിക്കുക എന്നിവയും ആദ്യഘട്ട പുരസ്‌കാരത്തിന് തെരഞ്ഞെടുക്കുന്നതിന്റെ മാനദണ്ഡമായി. ജില്ലയിലെ എല്ലാ തദ്ദേശ
സ്വയംഭരണ സ്ഥാപന പരിധിയിലും ക്ഷയരോഗ മുക്തമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. 2024 ഡിസംബർ 31 നു മുൻപ് എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും പരിശോധന പൂർത്തിയാക്കി പ്രഥമ ഘട്ടം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. 80 ശതമാനം ഗ്രാമ പഞ്ചായത്തുകൾ ഈ നില കൈവരിക്കുന്നതോടെ ജില്ല ക്ഷയരോഗ മുക്തമാകും.