പരിപാടിയുടെ സംഘാടകന്‍ താനല്ല; ദിവ്യയെ ക്ഷണിച്ചത് ആരെന്ന ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞുമാറി കളക്ടര്‍

കണ്ണൂര്‍: കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രതികരിച്ച് കളക്ടര്‍ അരുണ്‍ കെ വിജയന്‍. മരണം നിര്‍ഭാഗ്യകരമാണ്. അദ്ദേഹത്തിന്റെ കുടുംബത്തിനൊപ്പം താന്‍ ഉണ്ടാവുമെന്നും കളക്ടര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. സംസ്‌കാര ചടങ്ങ് നടക്കുമ്പോള്‍ പത്തനംതിട്ടയില്‍ പോയിരുന്നു. അന്വേഷണം നടക്കുന്നതിനാല്‍ കേസുമായി ബന്ധപ്പെട്ട് പ്രതികരിക്കുന്നതില്‍ പരിമിധിയുണ്ട്. പരിപാടി നടത്തിയത് സ്റ്റാഫ് കൗണ്‍സിലാണ്. അവരോട് ചോദിച്ചാല്‍ വ്യക്തമായ ഉത്തരം ലഭിക്കുമെന്നും കളക്ടര്‍ വിശദീകരിച്ചു.കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി പി ദിവ്യയെ പരിപാടിയിലേക്ക് ക്ഷണിച്ചത് കളക്ടറാണോയെന്ന ചോദ്യത്തിന് അദ്ദേഹം വ്യക്തമായ മറുപടി നല്‍കിയിട്ടില്ല. പരിപാടിയുടെ സംഘാടകന്‍ താനല്ല എന്ന് മാത്രമായിരുന്നു മറുപടി. ഇക്കാര്യം മാധ്യമങ്ങള്‍ ആവര്‍ത്തിച്ചെങ്കിലും കളക്ടര്‍ പ്രതികരിക്കാന്‍ കൂട്ടാക്കിയില്ല. നവീന്റെ കുടുംബത്തിന് അയച്ച കത്ത് കുറ്റസമ്മതമല്ലെന്നും കളക്ടര്‍ പ്രതികരിച്ചു. നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ കളക്ടര്‍ക്കെതിരെയും ആരോപണം ശക്തമാവുന്നതിനിടെയാണ് പ്രതികരണം.അതിനിടെ സംഭവത്തില്‍ ഉന്നതതല അന്വേഷണത്തിന് റവന്യൂ വകുപ്പ് ഉത്തരവിട്ടിട്ടുണ്ട്. ലാന്റ് റവന്യു ജോയിന്റ് കമ്മീഷണര്‍ എ ഗീത ഐഎഎസിനാണ് ചുമതല. പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കിയതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്വേഷിക്കണമെന്നാണ് ഉത്തരവ്. കണ്ണൂര്‍ കളക്ടര്‍ അരുണ്‍ വിജയനെതിരെ ആരോപണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ലാന്റ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ എ ഗീതയ്ക്ക് അന്വേഷണത്തിനുള്ള ചുമതല കൈമാറിയത്. നേരത്തെ കണ്ണൂര്‍ കളക്ടര്‍ക്കായിരുന്നു അന്വേഷണ ചുമതല.

11 thoughts on “പരിപാടിയുടെ സംഘാടകന്‍ താനല്ല; ദിവ്യയെ ക്ഷണിച്ചത് ആരെന്ന ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞുമാറി കളക്ടര്‍

  1. Эта информационная заметка содержит увлекательные сведения, которые могут вас удивить! Мы собрали интересные факты, которые сделают вашу жизнь ярче и полнее. Узнайте нечто новое о привычных аспектах повседневности и откройте для себя удивительный мир информации.
    Углубиться в тему – https://vyvod-iz-zapoya-1.ru/

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!