ന്യൂ ഡൽഹി :ഇന്ത്യൻ കോസ്റ്റ് ഗാർഡിൻ്റെ (ICG) 26-ാമത് ഡയറക്ടർ ജനറലായി പരമേഷ് ശിവമണി, PTM, TM ചുമതലയേറ്റു.
മൂന്നര പതിറ്റാണ്ടിലേറെ നീണ്ട തൻ്റെ മഹത്തായ ഔദ്യോഗികജീവിതത്തിൽ വിവിധ തലങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുള്ള ഫ്‌ളാഗ് ഓഫീസർ അദ്ദേഹം സ്ഥാനം വഹിച്ച എല്ലാ മേഖലക്കളിലും മികച്ച പ്രകടനം കാഴ്ച്ച വയ്ക്കാനും നേട്ടങ്ങൾ കൈവരിക്കാനും സാധിച്ചിട്ടുണ്ട്.
ഇന്ത്യൻ കോസ്റ്റ് ഗാർഡിൻ്റെ അഡ്വാൻസ്ഡ് ഓഫ്‌ഷോർ പട്രോൾ കപ്പലായ സമർ, വിശ്വസ്ത് ഉൾപ്പെടെ എല്ലാ പ്രധാന കപ്പലുകളിലും നേതൃത്വം കൊടുക്കുവാനും നാവിഗേഷനിലും ദിശയിലും വൈദഗ്ദ്ധ്യം പ്രകടിപ്പിക്കാനും ഡിജി പരമേഷ് ശിവമണിക്ക്
സാധിച്ചു.
കോസ്റ്റ് ഗാർഡ് റീജിയൻ (കിഴക്ക്), കോസ്റ്റ് ഗാർഡ് റീജിയൻ (പടിഞ്ഞാറ്), കോസ്റ്റ് ഗാർഡ് കമാൻഡർ (കിഴക്കൻ കടൽത്തീരം) തുടങ്ങിയ ചുമതലകൾ വഹിച്ചിട്ടുള്ള ഫ്‌ളാഗ് ഓഫീസർ ന്യൂഡൽഹിയിലെ നാഷണൽ ഡിഫൻസ് കോളേജിലെയും, വെല്ലിംഗ്ടണിലെ ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളേജിലെയും പൂർവ്വ വിദ്യാർത്ഥിയാണ്.
2022 സെപ്തംബറിൽ കോസ്റ്റ് ഗാർഡ് അഡീഷണൽ ഡയറക്ടർ ജനറൽ ആയി ന്യൂഡൽഹിയിലെ കോസ്റ്റ് ഗാർഡ് ആസ്ഥാനത്ത് നിയമിക്കപ്പെട്ടു. കോസ്റ്റ് ഗാർഡിൻ്റെ ഡയറക്ടർ ജനറൽ ആയി ചുമതലയേൽക്കുന്നതിന് മുമ്പ് 2024 ഓഗസ്റ്റിൽ ഡയറക്ടർ ജനറലിൻ്റെ അധിക ചുമതല നൽകി. കോടിക്കണക്കിന് രൂപ വിലമതിക്കുന്ന മയക്കുമരുന്നും വസ്തുക്കളും സ്വർണവും പിടിച്ചെടുക്കൽ, ശക്തമായ ചുഴലിക്കാറ്റുകളിൽ നാവികരെ രക്ഷപ്പെടുത്തൽ, വിദേശ തീരസംരക്ഷണ സേനയുമായുള്ള സംയുക്ത അഭ്യാസങ്ങൾ, വേട്ടയാടൽ വിരുദ്ധ പ്രവർത്തനങ്ങൾ, ചുഴലിക്കാറ്റ് / പ്രകൃതി ദുരന്തങ്ങൾ, തീരദേശ സുരക്ഷാ അഭ്യാസങ്ങൾ എന്നിവയുടെ സമയത്ത് മാനുഷിക സഹായം എന്നിവ ഉൾപ്പെടുന്ന നിരവധി സുപ്രധാന പ്രവർത്തനങ്ങളും അഭ്യാസങ്ങളും ഈ കാലയളവിൽ അദ്ദേകം നടത്തി.
ഫ്‌ളാഗ് ഓഫീസർക്ക് 2014-ൽ തട് രക്ഷക് മെഡലും 2019-ൽ പ്രസിഡൻ്റ് തട് രക്ഷക് മെഡലും ലഭിച്ചു. 2012-ൽ കോസ്റ്റ് ഗാർഡ് ഡയറക്ടർ ജനറലിൻ്റെ പ്രശംസയും 2009-ൽ ഫ്ലാഗ് ഓഫിസർ കമാൻഡിംഗ് ഇൻ ചീഫ് (ഈസ്റ്റ്) ൻ്റെ പ്രശംസയും ലഭിച്ചിട്ടുണ്ട്.
ഇന്ത്യൻ കോസ്റ്റ് ഗാർഡിൻ്റെ (ICG) 26-ാമത് ഡയറക്ടർ ജനറലായി പരമേഷ് ശിവമണി, PTM, TM ചുമതലയേറ്റു.