സുസ്ഥിര കൃഷി പ്രോത്സാഹിപ്പിക്കുന്നതിനുള്ള പിഎം രാഷ്ട്രീയ കൃഷി വികാസ്
യോജനയ്ക്കും (പിഎം-ആർകെവിവൈ) സ്വയംപര്യാപ്തതയ്ക്കായി ഭക്ഷ്യസുരക്ഷ
കൈവരിക്കുന്നതിനുള്ള കൃഷോന്നതി യോജനയ്ക്കും (കെവൈ)
കേന്ദ്രമന്ത്രിസഭാംഗീകാരംസംസ്ഥാനങ്ങൾക്ക് നിർദിഷ്ട ആവശ്യകത അടിസ്ഥാനമാക്കി ഒരു ഘടകത്തിൽനിന്നു മറ്റൊന്നിലേക്കു ധനസഹായം പുനർവിന്യസിക്കാൻ അവസരംന്യൂഡല്‍ഹി; 2024 ഒക്‌ടോബര്‍ 03കൃഷി-
കർഷകക്ഷേമ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന എല്ലാ കേന്ദ്രാവിഷ്കൃത
പദ്ധതികളും (സിഎസ്എസ്) രണ്ടു പ്രധാന പദ്ധതികൾക്കു കീഴിലാക്കി
യുക്തിസഹമാക്കുന്നതിനുള്ള കൃഷി-കർഷകക്ഷേമ വകുപ്പിന്റെ (DA&FW)
നിർദേശത്തിനു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ
ഇന്നുചേർന്ന കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നൽകി. വിവിധ
ആനുകൂല്യങ്ങളേകുന്ന പദ്ധതിയായ പ്രധാൻ മന്ത്രി രാഷ്ട്രീയ കൃഷി വികാസ് യോജന
(PM-RKVY), കൃഷോന്നതി യോജന (KY) എന്നിവയാണ് ഈ സുപ്രധാന പദ്ധതികൾ. PM-RKVY
സുസ്ഥിര കൃഷിയെ പ്രോത്സാഹിപ്പിക്കുമ്പോൾ, KY ഭക്ഷ്യസുരക്ഷയെയും കാർഷിക
സ്വയംപര്യാപ്തതയെയും അഭിസംബോധന ചെയ്യും. വിവിധ ഘടകങ്ങളുടെ കാര്യക്ഷമവും
ഫലപ്രദവുമായ നിർവഹണം ഉറപ്പാക്കാൻ എല്ലാ ഘടകങ്ങളും സാങ്കേതികവിദ്യ
പ്രയോജനപ്പെടുത്തും.മൊത്തം 1,01,321.61 കോടി രൂപ ചെലവിലാണു പിഎം
രാഷ്ട്രീയ കൃഷി വികാസ് യോജന (PM-RKVY), കൃഷോന്നതി യോജന (KY) എന്നിവ
നടപ്പാക്കുന്നത്. സംസ്ഥാന ഗവണ്മെന്റുകൾ മുഖേന ഈ പദ്ധതികൾ നടപ്പാക്കും.നിലവിലുള്ള
എല്ലാ പദ്ധതികളും തുടരുന്നുവെന്ന് ഇതുറപ്പാക്കുന്നു. കർഷകരുടെ
ക്ഷേമത്തിനായി ഏതെങ്കിലും മേഖലയ്ക്ക് ഉത്തേജനം നൽകേണ്ടതുണ്ട് എന്നു
കരുതുന്നിടത്തെല്ലാം, പദ്ധതി ദൗത്യമെന്ന തരത്തിൽ ഏറ്റെടുത്തിട്ടുണ്ട്.
ഭക്ഷ്യ എണ്ണയ്ക്കായുളള ദേശീയ ദൗത്യം-ഓയിൽ പാം [NMEO-OP], സംശുദ്ധ സസ്യ
പരിപാടി, ഡിജിറ്റൽ കൃഷി, ഭക്ഷ്യ എണ്ണയ്ക്കായുള്ള ദേശീയ
ദൗത്യം-എണ്ണക്കുരുക്കൾ [NMEO-OS] എന്നിവ ഇതിനുദാഹരണമാണ്.വടക്കുകിഴക്കൻ
സംസ്ഥാനങ്ങൾക്കു നിർണായക വെല്ലുവിളികൾ നേരിടാൻ സൗകര്യമൊരുക്കുന്ന
MOVCDNER- വിശദമായ പദ്ധതിറിപ്പോർട്ട് (MOVCDNER-DPR) എന്ന അധിക ഘടകം
ചേർത്താണ് KY-ക്കു കീഴിലുള്ള ‘വടക്കുകിഴക്കൻ മേഖലയ്ക്കുള്ള ജൈവ മൂല്യശൃംഖല
വികസനദൗത്യം’ (MOVCDNER) എന്ന പദ്ധതി പരിഷ്കരിക്കുന്നത്.പദ്ധതികൾ
യുക്തിസഹമാക്കുന്നതിലൂടെ, സംസ്ഥാനത്തിന്റെ കാർഷിക മേഖലയെക്കുറിച്ചുള്ള
സമഗ്രമായ തന്ത്രപ്രധാനരേഖ സമഗ്രമായ രീതിയിൽ തയ്യാറാക്കാൻ സംസ്ഥാനങ്ങൾക്ക്
അവസരം ലഭിക്കും. തന്ത്രപ്രധാനരേഖ വിളകളുടെ ഉൽപ്പാദനത്തിലും
ഉൽപ്പാദനക്ഷമതയിലും മാത്രമല്ല, കാലാവസ്ഥാവ്യതിയാനത്തെ ചെറുക്കുന്ന കൃഷിയുടെ
ഉയർന്നുവരുന്ന പ്രശ്നങ്ങളിലും കാർഷിക ഉൽപ്പന്നങ്ങൾക്കായുള്ള
മൂല്യശൃംഖലയുടെ വികസനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. തന്ത്രപരമായ
ചട്ടക്കൂടിൽനിന്നു വരുന്ന ലക്ഷ്യങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള
മൊത്തത്തിലുള്ള തന്ത്രവും പദ്ധതികളും / പരിപാടികളും ആവിഷ്കരിക്കുന്നതിനാണ് ഈ
പദ്ധതികൾ വിഭാവനം ചെയ്തിട്ടുള്ളത്.വിവിധ പദ്ധതികളുടെ യുക്തിസഹമാക്കൽ ഇനിപ്പറയുന്നവയ്ക്കായാണ് ഏറ്റെടുത്തത്:ഇരട്ടിപ്പ് ഒഴിവാക്കലും സംയോജനം ഉറപ്പാക്കലും സംസ്ഥാനങ്ങൾക്ക് ആവശ്യമായ സൗകര്യങ്ങളൊരുക്കലുംപോഷകാഹാര
സുരക്ഷ, സുസ്ഥിരത, കാലാവസ്ഥാവ്യതിയാനം ചെറുക്കൽ, മൂല്യശൃംഖല വികസനം,
സ്വകാര്യമേഖലയുടെ പങ്കാളിത്തം എന്നിങ്ങനെ കാർഷിക മേഖലയിലെ ഉയർന്നുവരുന്ന
വെല്ലുവിളികളിൽ ശ്രദ്ധ കേന്ദ്രീകരിക്കൽകാർഷിക മേഖലയിലെ ആവശ്യങ്ങൾക്ക് അനുയോജ്യമായ സമഗ്ര തന്ത്രപ്രധാനപദ്ധതി തയ്യാറാക്കാൻ സംസ്ഥാന ഗവണ്മെന്റുകൾക്ക് കഴിയുംഓരോ പദ്ധതിക്കും വെവ്വേറെ അംഗീകാരം നൽകുന്നതിനുപകരം സംസ്ഥാനങ്ങളുടെ വാർഷിക കർമപദ്ധതിക്ക് (എഎപി) ഒറ്റത്തവണ അംഗീകാരം നൽകാംPM-RKVY
യിൽ, സംസ്ഥാന ഗവണ്മെന്റുകൾക്കു സംസ്ഥാനത്തിന്റെ നിർദിഷ്ട ആവശ്യകതകൾ
അടിസ്ഥാനമാക്കി ഒരു ഘടകത്തിൽനിന്നു മറ്റൊന്നിലേക്കു ധനസഹായം
പുനർവിന്യസിക്കുന്നതിനുള്ള സൗകര്യം നൽകുന്നു എന്നതാണു പ്രധാന മാറ്റം.മൊത്തം
നിർദിഷ്ട ചെലവായ 1,01,321.61 കോടി രൂപയിൽ DA & FW ന്റെ
കേന്ദ്രവിഹിതത്തിലേക്കുള്ള പദ്ധതിച്ചെലവ് 69,088.98 കോടി രൂപയും സംസ്ഥാന
വിഹിതം 32,232.63 കോടി രൂപയുമാണ്. ഇതിൽ RKVYയുടെ 57,074.72 കോടി രൂപയും
KYയുടെ 44,246.89 കോടിരൂപയും ഉൾപ്പെടുന്നു.PM-RKVY ഇനിപ്പറയുന്ന പദ്ധതികൾ ഉൾക്കൊള്ളുന്നു:i. മണ്ണിന്റെ ആരോഗ്യപരിപാലനംii. മഴയെ ആശ്രയിച്ചുള്ള പ്രദേശത്തിന്റെ വികസനം iii. കാർഷിക വനവിജ്ഞാനം iv. പരമ്പരാഗത് കൃഷി വികാസ് യോജന v. വിള അവശിഷ്ട പരിപാലനം ഉൾപ്പെടെയുള്ള കാർഷിക യന്ത്രവൽക്കരണംvi. ഓരോ തുള്ളിയിലും കൂടുതൽ വിളവ്vii. വിള വൈവിധ്യവൽക്കരണ പരിപാടി viii. RKVY DPR ഘടകം ix. കാർഷിക സ്റ്റാർട്ടപ്പുകൾക്ക് ഊർജം പകരുന്നതിനുള്ള ധനസഹായം