ഭൂഉടമകളുടെ ആധാർ മൊബൈൽ നമ്പറുമായി ബന്ധിപ്പിക്കുന്നതിനും അക്ഷയ ആധാർ പെർമനന്റ് കേന്ദ്രങ്ങളിൽ സാധിക്കും തിരുവനന്തപുരം: വസ്തുവിന്റെ കരമൊടുക്കാൻ ആധാറുമായി ബന്ധിച്ച മൊബൈൽ ഫോണിലേക്ക് വരുന്ന ഒ.ടി.പി നമ്പർ നിർബ്ബന്ധമാക്കും. ഒരാളിന്റെ പേരിലുള്ള സ്ഥലത്തിന്റെ കരം മറ്റൊരു വ്യക്തി ഒടുക്കി വസ്തുവുടമയെ വട്ടംകറക്കുന്നസ്ഥിതി ഇതോടെ ഒഴിവാകും. ഇത്തരം പരാതികൾ വ്യാപകമായതോടെയാണ് പുതിയ സംവിധാനമൊരുക്കാൻ സർക്കാർ തീരുമാനിച്ചത്. സ്റ്റേറ്റ് ഐ.ടി സെല്ലിനാണ് ചുമതല.ഇപ്പോൾ വില്ലേജ് ഓഫീസിൽ നേരിട്ടോ ഏതെങ്കിലും അക്ഷയകേന്ദ്രത്തിൽ നിന്നോ ആരുടെ പേരിലുള്ള സ്ഥലത്തിന്റെ കരവും ആർക്കും അടച്ച് രസീതുവാങ്ങാം.ബാങ്ക് വായ്പകൾ, കാർഷിക വായ്പ, സബ്സിഡി, തൊഴിലുറപ്പ് സേവനങ്ങൾക്കൊക്കെ കരം അടച്ച രസീത് നിർബന്ധമാണ്. ഒറിജിനൽ രസീത് വേണം താനും. രസീത് നഷ്ടമായാൽ കരം ഒടുക്കിയ സ്ഥലത്തു നിന്നേ ഡ്യൂപ്ളിക്കേറ്റ് ലഭ്യമാവൂ. കോടതി ജാമ്യത്തിനും മറ്റും ഡ്യൂപ്ളിക്കേറ്റ് സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതിയെങ്കിലും ക്യു.ആർ. കോഡ് സ്കാൻ ചെയ്യുമ്പോൾ ഒറിജിനിൽ കിട്ടണമെന്നില്ല.ഒരുവ്യക്തിയുടെ എല്ലാഭൂമിയും ഒറ്റ തണ്ടപ്പേരിൽ കൊണ്ടുവരുന്ന ‘യൂണിക് തണ്ടപ്പേർ’ സംവിധാനത്തിന്റെ വേഗത കൂട്ടും. 2022 മേയിൽ തുടങ്ങിയെങ്കിലും 46,366 അപേക്ഷകൾ മാത്രമാണ് ലഭിച്ചത്. യൂണിക് തണ്ടപ്പേർ നടപ്പാക്കുന്ന ആദ്യ സംസ്ഥാനമാണ് കേരളം. തണ്ടപ്പേർ ആധാറുമായി ബന്ധിപ്പിക്കും. ബിനാമി ഇടപാടുകൾ വഴിയുള്ള വസ്തു സമ്പാദനത്തിന് യൂണിക് സംവിധാനം തടയിടും. മിച്ചഭൂമി കൃത്യമായി കണ്ടെത്താനും കഴിയും. വസ്തു കൈവശക്കാരന്റെ പേരും രജിസ്റ്ററിലെ ക്രമനമ്പരും ചേരുന്നതാണ് തണ്ടപ്പേർ.റവന്യുവകുപ്പിന്റെ പോർട്ടലിൽ സജ്ജമാക്കിയിട്ടുള്ള പുതിയ മെനുവിലാണ് വസ്തുവിവരങ്ങളും ആധാർ നമ്പരും നൽകി ലിങ്ക് ചെയ്യേണ്ടത്. മൊബൈൽ ഫോണിൽ ലഭിക്കുന്ന ഒ.ടി.പി അപ്‌ലോഡ് ചെയ്ത് രജിസ്‌ട്രേഷൻ നടത്താം. ബയോമെട്രിക് സംവിധാനത്തിലൂടെ വിരലടയാളം പതിപ്പിച്ചോ, ഐറിസ് ഡിറ്റക്ടറിലൂടെ കൃഷ്ണമണി പരിശോധിച്ചോ ചെയ്യാം. സംസ്ഥാനത്തെ എല്ലാ ഭൂവുടമകൾക്കും ആധാർ അധിഷ്ഠിത യൂണീക്ക് തണ്ടപ്പേർ നടപ്പിലാക്കുന്നതിനായി Revenue Land Information System (ReLIS) സോഫ്ട്‍വെയറിൽ ഭൂവുടമകളുനട വിവരങ്ങൾ ആധാർനമ്പറുമായി ബന്ധിേിക്കുന്നതിന് 12/02/2020 നല സ. ഉ (സാധാ) െം. 552/2020/റവ നമ്പർ ഉത്തരവ് പ്രകാരം സർക്കാർ അനുമതി നൽകി ഉത്തരവ് പുറപ്പിടിവിച്ചിരുന്നു തുടർന്ന് 23/08/2021ൽ കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ചതിനന്റ അടിസ്ഥാനത്തിൽ 09/12/2021നല GO(P) No. 204/2021/RD നമ്പർ ഉത്തരവ് പ്രകാരം കേരളത്തിൽ യൂണീക്ക് തണ്ടപ്പേർ സംവിധാനം നടപ്പിൽ വരുത്തുന്നതിന് വിജ്ഞ്ജാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. .നിലവിൽ വില്ലേജ് ഓഫീസുകളിലാണ് യൂണിക് തണ്ടപ്പേർ ലഭ്യമാക്കുന്നതിനുള്ള സംവിധാനമുള്ളത് .ഇതിനായി ഭൂമുടമകളുടെ ആധാർ മൊബൈൽ നമ്പറുമായി ബന്ധിപ്പിക്കേണ്ടതുണ്ട് .ആധാർ മൊബൈലുമായി ബന്ധിപ്പിച്ചിട്ടില്ലങ്കിൽ അതിനായി ഭൂമിയുടമ അക്ഷയ ആധാർ സേവനകേന്ദ്രങ്ങളെ സമീപിക്കണം .സംസ്ഥാനത്തെ ഭൂമുടമകൾക്ക് മുഴുവൻ യൂണിക് തണ്ടപ്പേര് ലഭ്യമാക്കണമെങ്കിൽ നാളുകളെടുക്കും .2022 മേയിൽ തുടങ്ങിയെങ്കിലും 46,366 അപേക്ഷകൾക്ക് മാത്രമാണ് യൂണിക് തണ്ടപ്പേർ ലഭ്യമായത് .ഇ ഡിസ്ട്രിക്ട് സംവിധാനത്തിൽ അക്ഷയ കേന്ദ്രങ്ങൾ വഴി ,ഡാറ്റ എൻട്രി ഭൂമി ഉടമയുടെ ബയോമെട്രിക് അടക്കം നൽകി അപേക്ഷ നൽകി ,രേഖകളും അപേക്ഷയും പരിശോധിച്ചു വില്ലേജ് ഓഫീസർ അപ്പ്രൂവ് ചെയ്യുന്ന രീതി കൊണ്ടുവരുകയാണെങ്കിൽ യൂണിക് തണ്ടപ്പേർ സംവിധാനം സമയബന്ധിതമായി പൂർത്തിയാക്കാവുന്നതാണന്ന് വിവിധ കോണുകളിൽ നിന്ന് അഭിപ്രായയമുയരുന്നുണ്ട് .സംസ്ഥാനത്തെ മൂവായിരത്തോളം അക്ഷയ കേന്ദ്രങ്ങൾ വഴി സമയബന്ധിതമായി ഈ പ്രക്രിയ പൂർത്തിയാക്കാനും സാധിക്കും .സംസ്ഥാനത്തെ എല്ലാ അക്ഷയ കേന്ദ്രങ്ങളിലും ഭൂമി ഉടമയുടെ ബയോ മെട്രിക് വിവരങ്ങൾ (കൈവിരലുകളോ ,കൃഷ്ണമണിയോ ) പകർത്തുന്നതിനുള്ള ഡിവൈസുകൾ ഉള്ളതിനാൽ കൃത്യത ഉറപ്പുവരുത്തുവാനും സാധിക്കും .മാത്രമല്ല ഭൂഉടമകളുടെ ആധാർ മൊബൈൽ നമ്പറുമായി ബന്ധിപ്പിക്കുന്നതിനും അക്ഷയ ആധാർ പെർമനന്റ് കേന്ദ്രങ്ങളിൽ സാധിക്കും എന്നതും ജനത്തിന് ഗുണകരമാണ് .കരമടക്കാൻ മൊബൈൽ ഓ ടി പി നിര്ബന്ധമാക്കുന്നതോടെ നിരവധി തട്ടിപ്പുകൾ ഒഴിവാക്കാനും സ്ഥലമുടമയുടെ സുരക്ഷിതത്വം ഉറപ്പുവരുത്താനും സാധിക്കും .സ്വകാര്യ ഓൺലൈൻ കേന്ദ്രങ്ങൾ വഴി കരം അടച്ചു സ്ഥലമുടമ അറിയാതെ ലോൺ സംഘടിപ്പിച്ച നിരവധി കേസുകൾ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട് .