ല​ഹ​രി​ക്ക​ട​ത്തി​ലെ പ്ര​ധാ​ന ക​ണ്ണി 30 കി​ലോ ക​ഞ്ചാ​വുമായി വയനാട്ടിൽ   പി​ടി​യി​ല്‍

തി​രു​നെ​ല്ലി: ക​ർ​ണാ​ട​ക​യി​ൽ​നി​ന്ന് സം​സ്ഥാ​ന​ത്തി​ലേ​ക്കു​ള്ള ല​ഹ​രി​ക്ക​ട​ത്തി​ലെ പ്ര​ധാ​ന ക​ണ്ണി പി​ടി​യി​ല്‍. 30 കി​ലോ ക​ഞ്ചാ​വ് എ​ക്‌​സൈ​സ് പി​ടി​കൂ​ടി​യ കേ​സി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്ന പ്ര​തി​യെ​യാ​ണ് ക​ഞ്ചാ​വു​മാ​യി പി​ടി​കൂ​ടി​യ​ത്. ക​ര്‍ണാ​ട​ക സ്വ​ദേ​ശി ബൈ​ര​ക്കു​പ്പ സ​ന്തോ​ഷി​നെ (38) ആ​ണ് വ​യ​നാ​ട് ജി​ല്ല പോ​ലീ​സ് മേ​ധാ​വി​യു​ടെ ല​ഹ​രി വി​രു​ദ്ധ സ്ക്വാ​ഡും തി​രു​നെ​ല്ലി പൊ​ലീ​സും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ പി​ടി​കൂ​ടി​യ​ത്. ഓ​പ​റേ​ഷ​ന്‍ ആ​ഗി​ന്റെ​യും ഡി ​ഹ​ണ്ടി​ന്റെ​യും ഭാ​ഗ​മാ​യി ബാ​വ​ലി​യി​ല്‍ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​യാ​ള്‍ വ​ല​യി​ലാ​കു​ന്ന​ത്. കാ​റി​ന്റെ ഡാ​ഷ് ബോ​ര്‍ഡി​ല്‍ ഒ​ളി​പ്പി​ച്ച 10 ഗ്രാം ​ക​ഞ്ചാ​വാ​ണ് ക​ണ്ടെ​ടു​ത്ത​ത്. കെ.​എ​ൽ 09 എം.​എ​ച്ച് 9373 ന​മ്പ​ര്‍ കാ​റും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.2019 ല്‍ ​എ​ക്സൈ​സ് ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ 30 കി​ലോ​യി​ല​ധി​കം ക​ഞ്ചാ​വു​മാ​യി വാ​ഹ​ന​ത്തി​ൽ വ​ര​വേ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ക​ണ്ട് വാ​ഹ​നം ഉ​പേ​ക്ഷി​ച്ച് പ്ര​തി ഓ​ടി​പ്പോ​വു​ക​യാ​യി​രു​ന്നു. എ​ക്‌​സൈ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ല്‍ ഒ​ളി​വി​ലാ​യി​രു​ന്ന ഇ​യാ​ള്‍ക്ക​തി​രെ കോ​ട​തി വാ​റ​ന്റ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. പ്ര​തി​യെ എ​ക്‌​സൈ​സി​ന് കൈ​മാ​റി. കോ​ട​തി​യി​ല്‍ ഹാ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍ഡ് ചെ​യ്തു.

error: Content is protected !!