കോ​​ട്ട​​യം: ജി​​ല്ല​​യി​​ലെ കോ​​ട്ട​​യം, ച​​ങ്ങ​​നാ​​ശേ​​രി, കാ​​ഞ്ഞി​​ര​​പ്പ​​ള്ളി, മീ​​ന​​ച്ചി​​ല്‍, വൈ​​ക്കം താ​​ലൂ​​ക്കു​​ക​​ളി​​ലെ 1,040 പേ​​ര്‍​ക്ക് ഭൂ​​മി ത​​രം​​മാ​​റ്റി ന​​ല്‍​കി ഉ​​ത്ത​​ര​​വു​​ക​​ള്‍ കൈ​​മാ​​റി.

ഭൂ​​മി ത​​രം ​​മാ​​റ്റാ​​നാ​​യാ​​യി അ​​പേ​​ക്ഷ ന​​ല്‍​കി​​യ​​വ​​ര്‍​ക്കാ​​യി കോ​​ട്ട​​യം മി​​നി സി​​വി​​ല്‍ സ്റ്റേ​​ഷ​​ന്‍ അ​​ങ്ക​​ണ​​ത്തി​​ലും ക​​ടു​​ത്തു​​രു​​ത്തി ക​​ട​​പ്പൂ​​രാ​​ന്‍ ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ലും സം​​ഘ​​ടി​​പ്പി​​ച്ച അ​​ദാ​​ല​​ത്തി​​ലൂ​​ടെ​​യാ​​ണ് ഉ​​ത്ത​​ര​​വു​​ക​​ള്‍ ന​​ല്‍​കി​​യ​​ത്.

ഭൂ​​മി ത​​രം​​മാ​​റ്റി ല​​ഭി​​ക്കാ​​നാ​​യി വ​​ര്‍​ഷ​​ങ്ങ​​ളാ​​യി കാ​​ത്തി​​രു​​ന്ന​​വ​​ര്‍​ക്ക് അ​​ദാ​​ല​​ത്ത് ആ​​ശ്വാ​​സ​​മാ​​യി. കേ​​ര​​ള നെ​​ല്‍​വ​​യ​​ല്‍ ത​​ണ്ണീ​​ര്‍​ത്ത​​ട സം​​ര​​ക്ഷ​​ണ (​ഭേ​​ദ​​ഗ​​തി) നി​​യ​​മം 2018 പ്ര​​കാ​​രം ഭൂ​​മി​​യു​​ടെ സ്വ​​ഭാ​​വ വ്യ​​തി​​യാ​​ന​​ത്തി​​നാ​​യി ന​​ല്‍​കി​​യ ഫോ​​റം ആ​​റ് ഓ​​ണ്‍​ലൈ​​ന്‍ അ​​പേ​​ക്ഷ​​ക​​ളി​​ല്‍ സൗ​​ജ​​ന്യ ത​​രം​​മാ​​റ്റ​​ത്തി​​ന് അ​​ര്‍​ഹ​​മാ​​യ 25 സെ​​ന്‍റി​​ല്‍ താ​​ഴെ ഭൂ​​മി​​യു​​ള്ള അ​​പേ​​ക്ഷ​​ക​​ളി​​ലാ​​ണ് ഉ​​ത്ത​​ര​​വ് ന​​ല്‍​കി​​യ​​ത്.

കോ​​ട്ട​​യ​​ത്ത് 500 പേ​​ര്‍​ക്ക്

കോ​​ട്ട​​യം, ച​​ങ്ങ​​നാ​​ശേ​​രി, കാ​​ഞ്ഞി​​ര​​പ്പ​​ള്ളി താ​​ലൂ​​ക്കു​​ക​​ള്‍​ക്കാ​​യു​​ള്ള അ​​ദാ​​ല​​ത്താ​​ണ് കോ​​ട്ട​​യ​​ത്ത് ന​​ട​​ന്ന​​ത്. അ​​ദാ​​ല​​ത്തി​​ല്‍ ജി​​ല്ലാ ക​​ള​​ക്ട​​ര്‍ വി. ​​വി​​ഗ്നേ​​ശ്വ​​രി ഉ​​ത്ത​​ര​​വു​​ക​​ള്‍ കൈ​​മാ​​റി. 500 പേ​​ര്‍​ക്കാ​​ണ് ഇ​​വി​​ടെ ത​​രം മാ​​റ്റ​​ല്‍ ഉ​​ത്ത​​ര​​വു കൈ​​മാ​​റി​​യ​​ത്. കോ​​ട്ട​​യം താ​​ലൂ​​ക്കി​​ല്‍നി​​ന്ന് 368 പേ​​ര്‍​ക്കും ച​​ങ്ങ​​നാ​​ശേ​​രി താ​​ലൂ​​ക്കി​​ല്‍​നി​​ന്ന് 131 പേ​​ര്‍​ക്കും കാ​​ഞ്ഞി​​ര​​പ്പ​​ള്ളി താ​​ലൂ​​ക്കി​​ല്‍​നി​​ന്ന് ഒ​​രാ​​ള്‍​ക്കു​​മാ​​ണ് ഭൂ​​മി ത​​രം​​മാ​​റ്റി അ​​ദാ​​ല​​ത്തി​​ലൂ​​ടെ ഉ​​ത്ത​​ര​​വു ന​​ല്‍​കി​​യ​​ത്

അ​​ഡീ​​ഷ​​ണ​​ല്‍ ജി​​ല്ലാ മ​​ജി​​സ്ട്രേ​​റ്റ് ജി. ​​നി​​ര്‍​മ​​ല്‍ കു​​മാ​​ര്‍, കോ​​ട്ട​​യം ആ​​ര്‍ഡി​ഒ വി​​നോ​​ദ് രാ​​ജ്, ഡെ​​പ്യൂ​​ട്ടി ക​​ള​​ക്ട​​ര്‍ (എ​​ല്‍ആ​​ര്‍) സോ​​ളി ആ​​ന്‍റ​ണി, കോ​​ട്ട​​യം ത​​ഹ​​സി​​ല്‍​ദാ​​ര്‍ എ​​സ്.​​എ​​ന്‍. അ​​നി​​ല്‍​കു​​മാ​​ര്‍, ച​​ങ്ങ​​നാ​​ശേ​​രി ത​​ഹ​​സി​​ല്‍​ദാ​​ര്‍ ടി.​​എ. വി​​ജ​​യ​​സേ​​ന​​ന്‍ എ​​ന്നി​​വ​​ര്‍ പ​​ങ്കെ​​ടു​​ത്തു

ക​​ടു​​ത്തു​​രു​​ത്തി​​യി​​ല്‍ 540 പേ​​ര്‍​ക്ക്

മീ​​ന​​ച്ചി​​ല്‍, വൈ​​ക്കം താ​​ലൂ​​ക്കു​​ക​​ള്‍​ക്കാ​​യു​​ള്ള അ​​ദാ​​ല​​ത്താ​​ണ് ക​​ടു​​ത്തു​​രു​​ത്തി​​യി​​ല്‍ ന​​ട​​ന്ന​​ത്. എം​എ​​ല്‍എ​​മാ​​രാ​​യ സി.​​കെ. ആ​​ശ​​യും മോ​​ന്‍​സ് ജോ​​സ​​ഫും ജി​​ല്ലാ ക​​ള​​ക്ട​​ര്‍ വി. ​​വി​​ഗ്നേ​​ശ്വ​​രി​​യും ഉ​​ത്ത​​ര​​വു​​ക​​ള്‍ കൈ​​മാ​​റി.

540 പേ​​ര്‍​ക്കാ​​ണ് ഭൂ​​മി ത​​രം​​മാ​​റ്റ​​ല്‍ ഉ​​ത്ത​​ര​​വു​​ക​​ള്‍ ല​​ഭി​​ച്ച​​ത്. വൈ​​ക്കം താ​​ലൂ​​ക്കി​​ല്‍നി​​ന്ന് 505 പേ​​ര്‍​ക്കും മീ​​ന​​ച്ചി​​ല്‍ താ​​ലൂ​​ക്കി​​ല്‍ നി​​ന്നു 35 പേ​​ര്‍​ക്കു​​മാ​​ണ് ഭൂ​​മി ത​​രം മാ​​റ്റി​​യു​​ള്ള ഉ​​ത്ത​​ര​​വു​​ക​​ള്‍ ല​​ഭി​​ച്ച​​ത്. ക​​ടു​​ത്തു​​രു​​ത്തി ബ്ലോ​ക്ക് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് പി.​​വി. സു​​നി​​ല്‍, അ​​ഡീ​​ഷ​​ണ​​ല്‍ ജി​​ല്ലാ മ​​ജി​​സ്ട്രേ​​റ്റ് ജി. ​​നി​​ര്‍​മ​​ല്‍ കു​​മാ​​ര്‍, പാ​​ലാ ആ​​ര്‍ഡി​ഒ പി.​​ജി. രാ​​ജേ​​ന്ദ്ര​​ബാ​​ബ എ​​ന്നി​​വ​​ര്‍ പ​​ങ്കെ​​ടു​​ത്തു

LEAVE A REPLY

Please enter your comment!
Please enter your name here