മനോരമ വാർത്ത ലേഖകന്റെ സ്വപ്‍നം  ,കേരളാ കോൺഗ്രസ് എം എൽ ഡി എഫിനൊപ്പം ഉറച്ചു തന്നെ :ഡോ .സ്റ്റീഫൻ ജോർജ് എക്സ് എം എൽ എ 

കോട്ടയം :കേരളാ കോൺഗ്രസ് എം എൽ ഡി എഫിനൊപ്പമാണെന്നും കൂടുതൽ സീറ്റുകളിൽ പാർട്ടി അടുത്ത തെരഞ്ഞെടുപ്പിൽ ജനവിധി തേടുമെന്നും പാർട്ടി ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി ഡോ .സ്റ്റീഫൻ ജോർജ് എക്സ് എം എൽ എ .മാണി ഗ്രൂപ്പ് യൂ  ഡി എഫ്  പ്രവേശനത്തിന് സാധ്യത തേടുന്നുവെന്ന മനോരമ വാർത്ത സംബന്ധിച്ച് ശബരി ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു സ്റ്റീഫൻ ജോർജ് .ലേഖകന്റെ സ്വപ്നം ആണ് വാർത്തയിലൂടെ പ്രതിഫലിച്ചത് .കഴിഞ്ഞ എൽ ഡി എഫ് യോഗത്തിൽ പങ്കെടുത്ത താൻ പാർട്ടിയുടെയും ചെയർമാൻ ജോസ് കെ മാണിയുടെയും നയങ്ങളാണ് അവതരിപ്പിച്ചത് .എൽ ഡി എഫിൽ പൂർണ തൃപ്തരാണ് കേരളാ കോൺഗ്രസ് എം .മാന്യമായ പരിഗണന മുഖ്യമന്ത്രിയിൽ നിന്നും മന്ത്രി സഭയിൽ നിന്നും കേരളാ കോൺഗ്രസിന് ലഭിക്കുന്നുണ്ട് .

ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലും കേരളാ കോൺഗ്രസിന് വോട്ട് ശതമാനത്തിൽ കുറവൊന്നും സംഭവിച്ചിട്ടില്ല അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ എൽ ഡി എഫ് അധികാരത്തിൽ വരുമെന്നും ആരൊക്ക എവിടെയൊക്കെ മത്സരിക്കും എന്നത് പാർട്ടി തീരുമാനിക്കുവെന്നും സ്റ്റീഫൻ ജോർജ് പറഞ്ഞു .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!