കാഞ്ഞിരപ്പള്ളി:2024 -25 സാമ്പത്തിക വർഷം സംസ്ഥാന തലത്തിൽ കുടിശ്ശിക നിവാരണത്തിൽ മുൻ വർഷത്തേക്കാൾ കുടിശിക മെച്ചപെടുത്തിയതിന് സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനം കാഞ്ഞിരപ്പള്ളി കാർഷിക വികസന ബാങ്ക് കരസ്ഥമാക്കി. തിരുവനന്തപുരം ജവഹർ സഹകരണ ഭവനിൽ നടന്ന ചടങ്ങിൽ നബാർഡ് ചീഫ് ജനറൽ മാനേജർ നാഗേഷ്കുമാർ അനുമാലയിൽ നിന്നും ബാങ്ക് പ്രസിഡന്റ് സാജൻ തൊടുക, വൈസ് പ്രസിഡന്റ് അഡ്വ: സാജൻ കുന്നത്ത്, ഭരണ സമിതി അംഗം അഡ്വ: സുമേഷ് ആൻഡ്രൂസ്,സെക്രട്ടറി അജേഷ് കുമാർ കെ , ജീവനക്കാരൻ ക്രിസ്റ്റീൻ ജോൺ, റീജിയണൽ മാനേജർ ജോസഫ് തോമസ് എന്നിവർ അവാർഡുകൾ ഏറ്റു വാങ്ങി. Adv. ആന്റണി രാജു എം.എൽ.എയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്തു. കാർഷിക വികസന ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ Adv. ഹരിശങ്കർ, അഡ്മിസ്ട്രേറ്റീവ് കമ്മറ്റി മെമ്പർ ജോസ് പാലത്തിനാൽ,ജനറൽ മാനേജർ സ്മിത ചന്ദ്രൻ സി. കെ തുടങ്ങിയവർ സംസാരിച്ചു.
**prostadine**
prostadine is a next-generation prostate support formula designed to help maintain, restore, and enhance optimal male prostate performance.