കോട്ടയം: ഹൃദയാരോഗ്യം സംരക്ഷണത്തിന്റെ പ്രാധാന്യം വ്യക്തമാക്കി ജില്ലാതല ഹൃദയദിനാചരണം. ലോക ഹൃദയദിനത്തോടനുബന്ധിച്ച് കോട്ടയം മെഡിക്കൽ കോളജിൽ സംഘടിപ്പിച്ച ജില്ലാതല പരിപാടി ജില്ലാ കളക്ടർ ചേതൻകുമാർ മീണ ഉദ്ഘാടനം ചെയ്തു.
കാർഡിയോളജി പുതിയ ബ്ലോക്കിൽ നടന്ന ചടങ്ങിൽ മെഡിക്കൽ കോളജ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി ഡോ.എ. ശോഭ അധ്യക്ഷത വഹിച്ചു. മെഡിക്കൽ കോളജ് ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. രതീഷ് മുഖ്യപ്രഭാഷണം നടത്തി.
മെഡിക്കൽ കോളജിലെ നഴ്സുമാർക്കും ഏറ്റുമാനൂർ ബ്ലോക്കിലെ കുടുംബശ്രീ പ്രവർത്തകർക്കും കാർഡിയോ പൾമണറി റെസസിറ്റേഷനിൽ (സി.പി.ആർ) പ്രായോഗിക പരിശീലനം നൽകി. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എമർജൻസി മെഡിക്കൽ സർവീസസിലെ പരിശീലകൻ ഡോ. അർജുൻ ജെയിംസ് നേതൃത്വം നൽകി.
മെഡിക്കൽ കോളജിലെ കാർഡിയോളജി വിഭാഗം, കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം, കോട്ടയം ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം), ദേശീയ ആരോഗ്യദൗത്യം എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.
ചടങ്ങിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൻ. പ്രിയ, ദേശീയ ആരോഗ്യദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. വ്യാസ് സുകുമാരൻ, കാർഡിയോളജി വിഭാഗം മേധാവി ഡോ. റൈഹാനത്തുൽ മിസിരിയ, കാർഡിയോളജി വിഭാഗത്തിലെ ഡോ.കെ. ജയപ്രകാശ്, ഡോ.എൻ. ജയപ്രസാദ്, ഐ.എം.എ. പ്രതിനിധി ഡോ. ആർ.പി. രഞ്ജിൻ,ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം) ജൂനിയർ അഡ്മിനിസ്ട്രേറ്റ് മെഡിക്കൽ ഓഫീസർ ഡോ. മാർട്ടിൻ ഗ്ലാഡ്സൺ എന്നിവർ പ്രസംഗിച്ചു.
ഫോട്ടോ ക്യാപ്ഷൻ…
ലോക ഹൃദയദിനത്തോടനുബന്ധിച്ച് കോട്ടയം മെഡിക്കൽ കോളജിൽ നടന്ന ജില്ലാതല പരിപാടി ജില്ലാ കളക്ടർ ചേതൻകുമാർ മീണ ഉദ്ഘാടനം ചെയ്യുന്നു.
