കാഞ്ഞിരപ്പള്ളി: രൂപതയുടെ പന്ത്രണ്ടാം പാസ്റ്ററല്‍ കൗണ്‍സിലിന്റെ സമാപനസമ്മേളനം നാളെ (സെപ്റ്റംബര്‍ 13, ശനി)
രാവിലെ 10.00 മണി മുതല്‍ പാസ്റ്ററല്‍ സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടത്തപ്പെടും. രൂപതാധ്യഷന്‍ മാര്‍ ജോസ് പുളിക്കല്‍ ഉദ്ഘാടനം നിര്‍വഹിക്കുന്ന സമ്മേളനത്തില്‍ ‘സമുദായ ശാക്തീകരണം ആധുനിക കാലഘട്ടത്തില്‍’ എന്ന വിഷയത്തെക്കുറിച്ച് ചര്‍ച്ച ചെയ്യും. ഫാ ജസ്റ്റിന്‍ മതിയത്ത് വിഷയം അവതരിപ്പിക്കും.
പ്രോട്ടോ സിഞ്ചെല്ലൂസ് റവ. ഡോ. ജോസഫ് വെള്ളമറ്റം, വികാരി ജനറാള്‍മാരായ റവ. ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍, റവ. ഡോ. സെബാസ്റ്റ്യന്‍ കൊല്ലംകുന്നേല്‍, ചാന്‍സലര്‍ റവ. ഡോ. മാത്യു ശൗര്യാംകുഴി, പ്രൊക്യൂറേറ്റര്‍ റവ. ഫാ. ഫിലിപ്പ് തടത്തില്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. ജൂബി മാത്യു എന്നിവര്‍ നേതൃത്വം നല്‍കും.