സ്വാതന്ത്ര്യദിനത്തിൽ വ്യോമസേനാ ബാൻഡ് അവതരിപ്പിക്കുന്ന സംഗീത വിരുന്ന് ശംഖുമുഖത്ത്

തിരുവനന്തപുരം :78-ാമത് സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി, വ്യോമസേനാ ബാൻഡ് അവതരിപ്പിക്കുന്ന സംഗീത വിരുന്ന് 2025 ഓഗസ്റ്റ് 15 ന് വൈകുന്നേരം 6.30 ന് തിരുവനന്തപുരത്തെ ശംഖുമുഖം ബീച്ചിൽ നടത്തുന്നു.

ദേശീയ അഭിമാനവും ഐക്യവും വളർത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ഈ മാസ്മരിക സംഗീത പരിപാടിയിൽ എല്ലാ പൊതുജനങ്ങൾക്കും പങ്കെടുക്കാവുന്നതാണ്. കൃത്യത, ഒത്തൊരുമ, വൈകാരികത എന്നിവയ്ക്ക് പേരുകേട്ട ഇന്ത്യൻ വ്യോമസേനാ ബാൻഡ്, ഇന്ത്യയുടെ ആത്മാവിനെ പ്രതിഫലിപ്പിക്കുന്ന ആയോധന, ദേശസ്നേഹ, ജനപ്രിയ ഗാനങ്ങളുടെ ഒരു സമ്പന്നമായ ശേഖരം അവതരിപ്പിക്കും.

ഇന്ത്യൻ സായുധ സേനയുടെ ധീരതയും സമർപ്പണവും ഉയർത്തിക്കാട്ടുന്ന പ്രത്യേക സംഗീത ആദരവായിരിക്കും ഈ സായാഹ്നത്തിൽ അവതരിപ്പിക്കുന്നത്. അറബിക്കടലിന്റെ മനോഹരമായ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ഇന്ത്യയുടെ പൈതൃകത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ഈ അതുല്യമായ ആഘോഷത്തിന് സാക്ഷ്യം വഹിക്കാൻ എല്ലാ പൗരന്മാരെയും സാദരം ക്ഷണിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!