നിരവധി പേര്‍ക്ക് വ്യാജ അക്കൗണ്ടില്‍ നിന്ന് പണം ചോദിച്ച് സന്ദേശം എത്തി
കോട്ടയം : കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാവ് പി സി
തോമസിന്റെ പേരില്‍ വാട്‌സ് ആപിലൂടെ പണം തട്ടിപ്പിന് ശ്രമം. വാട്‌സ്ആപ്പ്
ഹാക്ക് ചെയ്താണ് പണം തട്ടാന്‍ ശ്രമിച്ചത്. നിരവധി പേര്‍ക്ക് വ്യാജ അക്കൗണ്ടില്‍ നിന്ന് പണം ചോദിച്ച് സന്ദേശം എത്തി. പിസി തോമസ് സൈബര്‍ പൊലീസില്‍ പരാതി നല്‍കി.പലര്‍ക്കും തന്റെ പേരില്‍ സന്ദേശം എത്തിയെന്ന് പിസി തോമസ് പറഞ്ഞു. ആരും വഞ്ചിതരാകരുതെന്നും അറിയിച്ചു.
