ലോക സാമൂഹിക നീതിദിനാചരണവും സംരംഭകത്തെ കുറിച്ചുള്ള ഏകദിന സെമിനാറും എം.ഇ.എസ് കോളേജ് എരുമേലിയിൽ

എരുമേലി : എം.ഇ.എസ് കോളേജ് എരുമേലി സാമൂഹ്യപ്രവർത്തനവകുപ്പിന്റെ നേതൃത്വത്തിൽ ലോക സാമൂഹിക നീതിദിനാചരണവും സാമൂഹ്യപ്രവർത്തനവകുപ്പിന്റെ 20-ാം വാർഷികത്തിന്റെ ലോഗോ പ്രകാശനവും നടന്നു.പത്തനംതിട്ട ജില്ലാ സാമൂഹ്യനീതി ഓഫീസർ ഷംല ബീഗം ലോഗോ പ്രകാശനം നിർവഹിച്ച് നീതിദിനത്തിന്റെ സന്ദേശം നൽകുകയായിരുന്നു. സമൂഹത്തിൽ നീതി, സമത്വം, സമാഹാരം എന്നിവ ഉറപ്പാക്കുന്നതിനുള്ള നിലപാടുകളാണ് സമൂഹനീതിദിനത്തിന്റെ പ്രാധാന്യമെന്നും അവർ പറഞ്ഞു.പ്രഭാഷണങ്ങളിൽ സാമൂഹിക നീതിയുടെ പ്രാധാന്യം, അതിന്റെ പ്രായോഗികപരിമിതികൾ, സമൂഹത്തിലെ അതിന്റെ ഉപയോഗപ്രാധാന്യം എന്നിവ ചർച്ചയായി.
അതോടൊപ്പം എം.എസ്.എം.ഇ മന്ത്രാലയത്തിൻ്റെ ആഭിമുഖ്യത്തിൽ ഐ.ക്യൂ.എ.സി, ഐ.ഐ.സി, വിവിധ ഡിപ്പാർട്ട്മെന്റുകളുടെയും നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി സംരംഭകത്വം എങ്ങനെ തുടങ്ങാം എന്ന വിഷയത്തിൽ ഏകദിന സെമിനാർ സംഘടിപ്പിച്ചു. വിഷയത്തിൽ എം.എസ്.എം.ഇ ട്രെയിനർ അനീഷ സിറ്റി, എം എസ് എം ഇ തിരുവല്ല ഓഫീസ് അഡ്മിനിസ്ട്രേറ്റീവ് ബിജുമോൻ പി തുടങ്ങിയവർ ക്ലാസുകൾ നയിച്ചു.പരിപാടികളുടെ ഉദ്ഘാടനം കോളേജ് പ്രിൻസിപ്പൽ പ്രൊഫസർ ഡോക്ടർ അനിൽ കുമാർ എസ് നിർവഹിച്ചു. ഐ.ക്യു.എ.സി കോഡിനേറ്റർ ലെഫ്റ്റനന്റ് സാബ്ജാൻ യൂസഫ് ഐ.ഐ.സി കോഡിനേറ്റർ ആശ ജയ്സൺ സാമൂഹ്യപ്രവർത്തനവകുപ്പ് മേധാവി സൽമ അലി , അസിസ്റ്റൻറ് പ്രൊഫസർ സഹാബ, സ്റ്റുഡന്റ് കോർഡിനേറ്റർ അനില,ശ്രീലക്ഷമി എസ് എന്നിവർ സംസാരിച്ചു. ഡിപ്പാർട്മെന്റ്ലെ മറ്റു അധ്യാപകരും വിദ്യാർത്ഥികളും പരിപാടിയിൽ പങ്കെടുത്തു.

13 thoughts on “ലോക സാമൂഹിക നീതിദിനാചരണവും സംരംഭകത്തെ കുറിച്ചുള്ള ഏകദിന സെമിനാറും എം.ഇ.എസ് കോളേജ് എരുമേലിയിൽ

  1. Этот информационный материал привлекает внимание множеством интересных деталей и необычных ракурсов. Мы предлагаем уникальные взгляды на привычные вещи и рассматриваем вопросы, которые волнуют общество. Будьте в курсе актуальных тем и расширяйте свои знания!
    Исследовать вопрос подробнее – https://vyvod-iz-zapoya-1.ru/

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!