ചെന്നിത്തലയിൽ വീടിന് തീപിടിച്ച് വൃദ്ധ ദമ്പതികൾ മരിച്ച നിലയിൽ; മകൻ കസ്റ്റഡിയിൽ

ആലപ്പുഴ : ചെന്നിത്തല കോട്ടമുറിയിൽ വീടിനു തീപിടിച്ചു വൃദ്ധ ദമ്പതികൾ മരിച്ച സംഭവത്തിൽ‌ ഇവരുടെ മകൻ വിജയനെ കസ്റ്റഡിയിലെടുത്തു. ‌ കൊറ്റോട്ട് വീട്ടിൽ രാഘവൻ (92), ഭാര്യ ഭാരതി (90) എന്നിവരാണു മരിച്ചത്. മൃതദേഹങ്ങൾ പൂർണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. ഇന്ന് പുലർച്ചെയാണു സംഭവം. തീപിടിത്തത്തിൽ ദുരൂഹത സംശയിക്കുന്നെന്നു പറഞ്ഞ പൊലീസ്, ദമ്പതികളുടെ മകൻ വിജയനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
വിജയൻ മാതാപിതാക്കളെ ഉപദ്രവിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു. ഇയാൾ സ്ഥിരമായി വൃദ്ധ ദമ്പതികൾക്ക് നേരെ വധഭീഷണി മുഴക്കിയിരുന്നുവെന്ന് കൊച്ചുമകൻ വിഷ്ണുവും പറയുന്നു. സ്വത്തുതർക്കം നിലനിന്നിരുന്നതായും രണ്ടുദിവസം മുൻപും വിജയൻ മാതാപിതാക്കളെ ഉപദ്രവിച്ചിരുന്നു എന്നും വിഷ്ണു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!