കോട്ടയം: വൈക്കം വെച്ചൂർ റോഡ് നവീകരണത്തിന്റെ ഭാഗമായി കിഫ്ബി ധനസഹായത്തോടെ
4.02 കോടി രൂപ ചെലവിൽ നിർമിച്ച അഞ്ചുമന പാലത്തിന്റെ ഉദ്ഘാടനം ശനിയാഴ്ച
(ജനുവരി18) രാവിലെ 11.30 ന് പൊതുമരാമത്ത് ടൂറിസം വകുപ്പുമന്ത്രി പി.എ.
മുഹമ്മദ് റിയാസ് നിർവഹിക്കും. അഞ്ചുമന പാലത്തിനു സമീപം നടക്കുന്ന ചടങ്ങിൽ
സി.കെ. ആശ എം.എൽ.എ. അധ്യക്ഷത വഹിക്കും. അഡ്വ. കെ. ഫ്രാൻസിസ് ജോർജ്
മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു
മുഖ്യപ്രഭാഷണം നടത്തും. കേരള റോഡ് ഫണ്ട് ബോർഡ് എക്‌സിക്യൂട്ടീവ്
എൻജിനീയർ ബി. ദീപ റിപ്പോർട്ട് അവതരിപ്പിക്കും. വൈക്കം ബ്‌ളോക്ക് പഞ്ചായത്ത്
പ്രസിഡന്റ് എസ്.ബിജു, വെച്ചൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.
ഷൈലകുമാർ, ജില്ലാ പഞ്ചായത്തംഗം ഹൈമി ബോബി, വെച്ചൂർ ഗ്രാമപഞ്ചായത്ത് വൈസ്
പ്രസിഡന്റ് ബിൻസി ജോസഫ്, വൈക്കം ബ്‌ളോക്ക് പഞ്ചായത്ത് അംഗം മനോജ്കുമാർ,
കയർത്തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ കെ.കെ. ഗണേശൻ, വൈക്കം കരിനില വികസന
ഏജൻസി വൈസ് ചെയർമാൻ ഇ.എൻ. ദാസപ്പൻ, ഗ്രാമപഞ്ചായത്തംഗങ്ങളായ സ്വപ്‌ന മനോജ്,
ബിന്ദു രാജു, ആൻസി തങ്കച്ചൻ, സ്വാഗതസംഘം ജനറൽ കൺവീനർ കെ.കെ. ചന്ദ്രബാബു,
ചെയർമാൻ എൻ. സുരേഷ്‌കുമാർ, രാഷ്ട്രീയപാർട്ടി പ്രതിനിധികളായ കെ.വി. ജയ്‌മോൻ,
എം.എം. സോമനാഥൻ, വി.കെ. സതീശൻ, കെ.എം. വിനോഭായി, വി.ടി. സണ്ണി പോട്ടയിൽ,
അനീഷ് തേവരപടിക്കൽ, പി.എൻ. ശിവൻകുട്ടി, യു. ബാബു, സി.ഡി.എസ്. ചെയർപേഴ്‌സൺ
മിനി സരസൻ എന്നിവർ പ്രസംഗിക്കും.