എരുമേലി :അയ്യപ്പ സേവാ സംഘം എരുമേലി ക്യാമ്പിന്റെ
അന്നദാന ക്യാമ്പ് ആയിരക്കണക്കിന് ഭക്തർക്ക് അന്നദാനം നടത്തി
ശ്രെദ്ധേയമാകുന്നു .രാവിലെയും ഉച്ചക്കും വൈകിട്ടും തീർത്ഥാടകർക്ക് ഇവിടെ
നിന്നും സൗജന്യമായി ഭക്ഷണം നൽകുന്നുണ്ട് .ദിവസവും മൂന്നു നേരവും നല്ല
തിരക്കാണിവിടെ അനുഭവപ്പെടുന്നത് .പരേതനായ നിലമേൽ സ്വാമി അയ്യപ്പസേവാ സംഘം
എരുമേലി ക്യാമ്പ് ഓഫീസറായിരുന്ന കാലഘട്ടത്തിൽ സമയാസമയങ്ങളിൽ
അയ്യപ്പഭക്തർക്കുള്ള അറിയിപ്പുകളും എല്ലാ ഭാഷയിലും നല്കപ്പെട്ടിരുന്നത്
എല്ലാവര്ക്കും ഗുണകരമായിരുന്നു .വലിയമ്പലത്തിനു പുറകിലുള്ള സ്ഥലത്താണ്
ഇപ്പോൾ അയ്യപ്പസേവാസംഘം ക്യാമ്പ് ഓഫീസും അന്നദാനവും നടക്കുന്നത് .അയ്യപ്പ
സേവാസംഘം എരുമേലി ക്യാമ്പ് ഓഫീസർ കെ കെ സുരേന്ദ്രൻ .പൊൻകുന്നം യൂണിയൻ
ഭാരവാഹികളായ അനിയൻ എരുമേലി ,പി പി ശശിധരൻ നായർ ,കെ ബാബുരാജ് ,എന്നിവരുടെ
നേത്രത്വത്തിലാണ് അന്നദാന ക്യാമ്പ് എരുമേലിയിൽ നടക്കുന്നത് .