സ്വാമിമാരുടെ സംഘത്തിന് നഷ്ടപ്പെട്ട പണസഞ്ചി ഒരു മണിക്കൂറിനുള്ളില്‍ കണ്ടെത്തി തിരികെ നല്‍കി സന്നിധാനത്തെ പോലീസ്

ശബരിമല :തീര്‍ഥാടനത്തിനായി എത്തിയ കര്‍ണാടകയില്‍ നിന്നുള്ള സ്വാമിമാരുടെ സംഘത്തിന്‍റെ പണം സൂക്ഷിച്ചിരുന്ന പേഴ്സ് സന്നിധാനത്തുവച്ച് നഷ്ടമായി. വൈകുന്നേരം ആറര മണി കഴിഞ്ഞപ്പോഴാണ് സംഘം പണം നഷ്ടമായത് പോലീസിനോട് പരാതിപ്പെട്ടത്. സംഘത്തിന്‍റെ മുഴുവന്‍ പണവും ഒരുമിച്ച് പ്രശാന്ത് എന്ന സ്വാമിയുടെ പേഴ്സിലാണ് സൂക്ഷിച്ചിരുന്നത്. ഏകദേശം 60,000 രൂപ പേഴ്സില്‍ ഉണ്ടായിരുന്നു. തിരികെ പോകാന്‍ പോലും കയ്യില്‍ പണമില്ലാതെ പരിഭ്രമിച്ചാണ് സ്വാമിമാര്‍ പോലീസിനടുത്ത് സഹായം തേടി എത്തിയത്. അരവണ കൗണ്ടറിന് സമീപം നഷ്ടപ്പെട്ടതായേക്കാം എന്നൊരു സംശയം മാത്രമാണ് സ്വാമിമാര്‍ പറഞ്ഞത്. സന്നിധാനത്ത് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സബ് ഇന്‍സ്പെക്ടര്‍ അനൂപ് ചന്ദ്രനും എസ് സി പി ഒ അരുണ്‍ കുമാറും ചേര്‍ന്ന് സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലില്‍ പേഴ്സ് വീണു കിടക്കുന്നയിടം കണ്ടെത്താനായി. എങ്ങനെ നാട്ടിലേക്ക് മടങ്ങുമെന്ന് പോലും അറിയാതെ പകച്ചുനിന്ന സ്വാമിമാരുടെ സംഘത്തിന് നഷ്ടമായ പണം ഒരു മണിക്കൂറിനകം പോലീസ് കണ്ടെത്തി നല്‍കി. പണം തിരികെ കിട്ടിയ സന്തോഷത്തിനേക്കാള്‍ കൂടുതല്‍ കേരള പോലീസിന്‍റെ കരുതലിലും കാര്യക്ഷമതയിലും മനംനിറഞ്ഞാണ് സ്വാമിമാര്‍ മടങ്ങിയത്.

38 thoughts on “സ്വാമിമാരുടെ സംഘത്തിന് നഷ്ടപ്പെട്ട പണസഞ്ചി ഒരു മണിക്കൂറിനുള്ളില്‍ കണ്ടെത്തി തിരികെ നല്‍കി സന്നിധാനത്തെ പോലീസ്

  1. согласование перепланировки нежилых помещений [url=www.chesskomi.borda.ru/?1-3-0-00000060-000-0-0]согласование перепланировки нежилых помещений[/url] .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!