സംസ്ഥാനത്ത് ചൊവ്വാഴ്ച റേഷൻ കടകൾ അടച്ചിട്ട് പ്രതിഷേധിക്കും

തിരുവനന്തപുരം : ചൊവ്വാഴ്ച റേഷൻ കടകൾ അടച്ചിട്ട് പ്രതിഷേധിക്കും.വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് കടകൾ അടച്ചിട്ട് പ്രതിഷേധിക്കുന്നത്. സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലെ വേതനം അനുവദിക്കുക, ഉറപ്പുനൽകിയ ഉത്സവബത്ത അനുവദിക്കുക തുടങ്ങിയവ പ്രധാന ആവശ്യങ്ങൾ ഉന്നയിച്ചാണ് റേഷൻ വ്യാപാരികളുടെ സമരം.ഇന്നലെ ചേർന്ന റേഷൻ കോ ഓർഡിനേഷൻ കമ്മിറ്റിയുടെതാണ് തീരുമാനം.ഇന്ന് ഭക്ഷ്യവകുപ്പിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും നോട്ടീസ് നൽകും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!