കാഞ്ഞിരപ്പള്ളി രൂപതയിലെ വൈദിക ശ്രേഷ്ഠൻ റവ. ഫാ. പോള്‍ വാഴപ്പനാടി (90) നിര്യാതനായി

കാഞ്ഞിരപ്പള്ളി : സേവനം ചെയ്ത ഇടകകളിലെ വിശ്വാസികൾക്കും, നാട്ടുകാർക്കും ഏറെ പ്രീയപെട്ടവനായിരുന്ന, കാഞ്ഞിരപ്പള്ളി രൂപതയിലെ ഒരു വൈദിക ശ്രേഷ്ഠനായ റവ. ഫാ. പോള്‍ വാഴപ്പനാടി (90) നിര്യാതനായി . മൃതസംസ്‌കാര ശുശ്രൂഷകള്‍ (വ്യാഴം, നവംബര്‍ 14) രാവിലെ 8.45 ന് ആനക്കല്ലിലുള്ള തോമാച്ചന്‍ വാഴപ്പനാടിയുടെ ഭവനത്തില്‍ ആരംഭിക്കുന്നതും തുടര്‍ന്നുള്ള ശുശ്രൂഷ ആനക്കല്‍ സെന്റ് ആന്റണീസ് പള്ളിയില്‍ നടത്തപ്പെടുന്നതുമാണ്. ബുധൻ (നവംബര്‍ 13) ഉച്ചകഴിഞ്ഞ് 3.00 മണി മുതല്‍ രാത്രി 9.00 മണി വരെ കാഞ്ഞിരപ്പള്ളി പാസ്റ്ററല്‍ സെന്റര്‍ ഓഡിറ്റോറിയത്തിലും തുടര്‍ന്ന് ആനക്കല്ലിലുള്ള ഭവനത്തിലുമെത്തി ആദരാഞ്ജലികളര്‍പ്പിച്ച് പ്രാര്‍ത്ഥിക്കാവുന്നതാണ്.ആനക്കല്‍ വാഴപ്പനാടി പരേതരായ ഫ്രാന്‍സിസ്- ത്രേസ്യാമ്മ ദമ്പതികളുടെ പുത്രനായി ജനിച്ച് ആലുവ സെന്റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരിയില്‍ നിന്നും വൈദിക പരിശീലനം പൂര്‍ത്തിയാക്കി 1962 മാര്‍ച്ച് 12 ന് ശുശ്രൂഷ പൗരോഹിത്യം സ്വീകരിച്ചു. പെരുവന്താനം, കണമല, തുലാപ്പള്ളി, കുഴിത്തൊളു, അന്യാര്‍തൊളു, കൂവപ്പള്ളി, മുണ്ടക്കയം, ചെങ്ങളം, താമരക്കുന്ന്, പൊടിമറ്റം, ഇടക്കുന്നം, പെരുന്തേനരുവി ഇടവകകളിലും കാഞ്ഞിരപ്പള്ളി രൂപത പ്രൊക്കുറേറ്റര്‍, ചങ്ങനാശേരി അതിരൂപതയുടെ കീഴിലുള്ള പെരുന്തടി എസ്റ്റേറ്റ് മാനേജര്‍ എന്നീ നിലകളിലും ശുശ്രൂഷ നിര്‍വഹിച്ചു. കാഞ്ഞിരപ്പള്ളി വിയാനി ഹോമില്‍ വിശ്രമജീവിതം നയിച്ചു വന്നിരുന്ന അദ്ദേഹം മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെ പരിചരണത്തിലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!