കൊച്ചി: ക്രൈസ്തവ സഭയ്ക്കുനേരെ ബിജെപി നേതാക്കളായ പി.സി. ജോർജും ഷോണ്‍ ജോർജും നടത്തിയ പ്രതികരണം ആസൂത്രിതമായ രാഷ്ട്രീയ അജൻഡയുടെ
ഭാഗമാണെന്ന് കോണ്‍ഗ്രസ് നേതാവ് മാത്യു കുഴൽനാടൻ. ഇരുവരും സഭയെ
കടന്നാക്രമിച്ചത് പെട്ടെന്നുള്ള പ്രതികരണമല്ല. ബിജെപിയുടെയും
സംഘപരിവാറിന്റെയും ശബ്ദമാണ് പി.സി. ജോർജിലൂടെയും ഷോണിലൂടെയും
കേട്ടതെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയും ആർഎസ്എസും സംഘപരിവാറും ചില ഘടകങ്ങളെ ചേർത്തുപിടിച്ച്, പി.സി.
ജോർജിനെ പോലെയും ഷോണിനെ പോലെയും ട്വന്റി 20 പോലെയും അബ്ദുള്ളകുട്ടിയെ
പോലെയും ഉള്ളവരെ ഇറക്കി കേരളത്തിലെ ന്യൂനപക്ഷങ്ങൾക്കെതിരെ വർഗീയതയുടെയും
വിദ്വേഷത്തിന്റെയും രാഷ്ട്രീയും പരീക്ഷിക്കാൻ ഒരുങ്ങുകയാണ്.
രാജ്യം മുഴവൻ അധികാരം പിടിക്കുമ്പോഴും ബിജെപിക്ക് കേരളത്തിൽ വേരോട്ടം
ഉണ്ടാക്കാൻ സാധിക്കാത്തതിനു കാരണം ഇത് മതേതരത്വമുള്ള നാടാണ്. പി.സി.
ജോർജിനെ പോലെ സ്ഥാനമോഹികളെ കൂട്ടുപിടിച്ച് സഭയെ ഭീഷണിപ്പെടുത്തി
വരുതിയിലാക്കാൻ ബിജെപി ശ്രമിക്കുന്നുണ്ട്. അത് വിലപ്പോകില്ല. രാജ്യത്ത്
ഇതിനോടകം തന്നെ ധാരളം എഫ്സിആർഎ അക്കൗണ്ടുകൾ മരവിപ്പിച്ചു. ഇതിന്റെ
പിന്നിൽ സംഘപരിവാർ അജൻഡ ഉണ്ട്.
ക്രൈസ്തവസഭ പല വെല്ലുവിളികളെ അതിജീവിച്ചിട്ടുണ്ട്. അമിത് ഷായും പി.സി.
ജോർജും ഷോണും വിരട്ടിയതുകൊണ്ട് ഒരു മാറ്റവും ഉണ്ടാകില്ല. ബിജെപിയുടെ
വർഗീയ അജൻഡ പരാജയപ്പെടുത്തണം. കേരള സമൂഹം വർഗീയതയുടെ മുന്നിൽ
മുട്ടുകുത്തരുത്.
കേരളത്തിന്റെ പുരോഗതിക്കും നേട്ടത്തിനും വികസനത്തിനും വലിയ
പങ്കുവഹിച്ചിട്ടുള്ളതാണ് ക്രൈസ്തവ സഭകൾ. പി.സിയുടെ വിരട്ടോന്നും
വിലപോകില്ല. സഭ വിശ്വാസികളുടെ സമൂഹമാണെന്നും മാത്യു കുഴൽനാടൻ
കൂട്ടിച്ചേർത്തു


Gacor5000 Merupakan platform slot online yang sedang populer di kalangan pecinta game digital. Dengan berbagai pilihan permainan dari provider ternama, GACOR5000 menawarkan pengalaman bermain yang seru dan peluang jackpot besar.