കോട്ടയം ജില്ലയില്‍ വീട്ടില്‍ വോട്ട് ചെയ്തത് 15681 പേര്‍

കോട്ടയം: അസന്നിഹിത വോട്ടര്‍മാര്‍ക്കുള്ള വീട്ടിലെ വോട്ട് സൗകര്യം
ജില്ലയില്‍ പ്രയോജനപ്പെടുത്തിയത് 15681 പേര്‍. ഒന്‍പതു നിയമസഭാ
മണ്ഡലങ്ങളിലായി മുതിര്‍ന്ന പൗരന്‍മാരും 40 ശതമാനത്തിനു മുകളില്‍ ശാരീരിക
വെല്ലുവിളി നേരിടുന്നവരും ഉള്‍പ്പെടെ 16,210 പേരാണ് ഈ വിഭാഗത്തില്‍ വോട്ടു
ചെയ്യാന്‍ അപേക്ഷ നല്‍കിയിരിക്കുന്നത്. മൈക്രോ ഒബ്സര്‍വര്‍,
പ്രിസൈഡിംഗ് ഓഫീസര്‍, പോളിംഗ് ഓഫീസര്‍, വീഡിയോഗ്രാഫര്‍, പോലീസ് ഓഫീസര്‍
എന്നിങ്ങനെ അഞ്ചുപേരടങ്ങുന്ന 200 പ്രത്യേക പോളിംഗ് സംഘങ്ങളെയാണ് അസന്നിഹിത
വോട്ടിംഗിനായി  സജ്ജീകരിച്ചത്. ഇവര്‍ ബി.എല്‍.ഒമാരുടെ സഹായത്തോടെ വോട്ടറുടെ
വീട്ടിലെത്തി രഹസ്യ സ്വഭാവം നിലനിര്‍ത്തി വോട്ടു രേഖപ്പെടുത്തുന്നതിന്
സംവിധാനമൊരുക്കുകയായിരുന്നു. വോട്ടു രേഖപ്പെടുത്തി പോളിംഗ്
സംഘത്തിന്റെ പക്കലുള്ള  പെട്ടിയില്‍ നിക്ഷേപിച്ച ബാലറ്റുകള്‍ അതതു
ദിവസംതന്നെ റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്ക് കൈമാറി സ്ട്രോംഗ് റൂമിലേക്കു
മാറ്റി.  വീട്ടില്‍ വോട്ട് ചെയ്തവരുടെ മണ്ഡലം തിരിച്ചുള്ള എണ്ണംപാലാ -2204കടുത്തുരുത്തി -2305വൈക്കം -1138ഏറ്റുമാനൂര്‍ -1822കോട്ടയം -1474പുതുപ്പള്ളി-1855ചങ്ങനാശ്ശേരി-1378കാഞ്ഞിരപ്പള്ളി-1861പൂഞ്ഞാര്‍ -1644

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!