യു ഡി.എഫ്. അധികാരത്തിൽ വരും:ഷാഫി പറമ്പിൽ എം.പി.

ഈരാറ്റുപേട്ട . കഴിഞ്ഞ പത്ത് വർഷത്തെ ഭരണം തകർത്ത കേരളത്തെ പുന സൃഷ്ടിക്കുക ആദ്യ കടമ. സ്ത്രികൾക്ക് കെ.എസ്.ആർ.ടി സി ബസിൽ സൗജന്യ യാത്രയും. കോളേജ് വിദ്യാർത്ഥികൾക്കുള്ള പ്രതിമാസം ആയിരം രൂപയുടെ സഹായവും. ഒരു കുടുബത്തിന് ഇരുപത്തിയഞ്ച് ലക്ഷത്തിന്റെ ഉമ്മൻ ചാണ്ടിയുടെ നാമ ധേയത്തിലുള്ള ഇൻഷറൻസ് പദ്ധതിയും ജനങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. പൂഞ്ഞാർ ഇത്തവണ യു.ഡി.എഫിനുള്ളതാണ് ഷാഫി പറമ്പിൽ എം.പി പറഞ്ഞു. ചേന്നാട് കവലയിൽ നിന്നും വ്യാഴാഴ്ച ഉച്ചയ്ക്ക് ആരംഭിച്ച നഗരത്തിൽ നടത്തിയ റോഡ് ഷോയിൽ ആയിരങ്ങൾ പങ്കെടുത്തു.
മുട്ടം കവലയിൽ സമാപിച്ചു. സമാപന സമ്മേളത്തിൽ യു.ഡി.എഫ് മണ്ഡലം ചെയർമാൻ മജു പുളിക്കൻ അധ്യക്ഷത വഹിച്ചു. സ്ഥാനാർത്ഥി സെബാസ്റ്റ്യൻ എം.ജെ നഗരസഭ ചെയർമാൻ. അഡ്വ.വി.പി. നാസർ . അഡ്വ വി.എം. മുഹമ്മദ് ഇല്ല്യാസ് . അഡ്വ ജോമോൻ ഐക്കര . പ്രകാശ് പുളിക്കൻ . റാസി ചെറിയ വല്ലം,അനസ് നാസർ . പി.എച്ച്. നൗഷാദ് എന്നിവർ സംസാരിച്ചു.

പടം. ഈരാറ്റുപേട്ട നഗരത്തിൽ ഷാഫി പറമ്പിൽ നടത്തിയ റോഡ് ഷോ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!