കാഞ്ഞിരപ്പള്ളി: ദൈവിക മഹത്വത്തിൽ പങ്കു ചേരുന്നതിന് ശിഷ്യരെല്ലാവരും വിളിക്കപ്പെട്ടിരിക്കുന്നുവെന്
നടത്തപ്പെട്ട പെസഹാ തിരുക്കർമ്മങ്ങളിൽ സന്ദേശം നല്കുകയായിരുന്നു.
സ്വാർത്ഥത വെടിഞ്ഞുള്ള ശുശ്രൂഷയുടെയും പരിപൂർണ്ണ സമർപ്പണത്തിന്റെയും
ശുദ്ധീകരണത്തിന്റെയും അടയാളമായ പാദക്ഷാളന രഹസ്യം മനസ്സിലാകാത്തവർക്ക്
മഹത്വത്തിൽ പങ്കുചേരാനാവില്ല. നാം പിൻചെല്ലേണ്ട വഴികളെയാണ് ഈശോ മിശിഹാ
കാട്ടിത്തന്നത്. ആ മാതൃക സ്വീകരിക്കുന്നതിന് നമുക്കുത്തരവാദിത്വമുണ്ട്.
കൂട്ടായ്മയിലേക്ക് നമ്മെ ക്ഷണിക്കുന്ന പരിശുദ്ധ കുർബാന പങ്കുവയ്ക്കലിന്
നിരന്തരം ആഹ്വാനം ചെയ്യുന്നുവെന്നും മാർ ജോസ് പുളിക്കൽ പറഞ്ഞു.
സെന്റ് ഡൊമിനിക്സ് കത്തീഡ്രലിൽ വൈകുന്നേരം 3.30 – നാരംഭിച്ച പെസഹാ
തിരുർമ്മങ്ങളിൽ കത്തീഡ്രൽ വികാരി ആർച്ച് പ്രീസ്റ്റ് റവ. ഡോ. കുര്യൻ
താമരശ്ശേരി, ഫാ. തോമസ് മുളങ്ങാശ്ശേരി, ഫാ. ഇമ്മനുവൽ മണിമല, ഫാ. ജേക്കബ്
ചാത്തനാട്ട്, ഫാ. ആന്റണി കടവിൽ, സന്യസ്തർ,അല്മായർ എന്നിവരുൾപ്പെടുന്ന
വിശ്വാസിഗണം പങ്കുചേർന്നു.ഫോട്ടോ:
മാർ ജോസ് പുളിക്കലിന്റെ കാർമികത്വത്തിൽ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ്
കത്തീഡ്രലിൽ നടത്തപ്പെട്ട പെസഹാ തിരുക്കർമ്മങ്ങളോടനുബന്ധിച്ചുള്ള കാൽകഴുകൽശുശ്രൂഷ


എരുമേലി അസംപ്ഷൻ ഫൊറോനാ പള്ളിയിൽ പെസഹാ ദിനത്തിൽ റെവ ഫാ വർഗീസ് പുതുപ്പറമ്പിൽ കാൽ കഴുകൽ ശുശ്രൂഷ നിർവഹിക്കുന്നു …