ചെറിയപെരുന്നാൾ ആശംസകളുമായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ; ഈരാറ്റുപേട്ടയിൽ വിവിധ മസ്ജിദുകൾ സന്ദർശിച്ചു

പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ ചെറിയപെരുന്നാൾ ആഘോഷങ്ങൾക്കിടയിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥിയായ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ഈരാറ്റുപേട്ടയിലും പരിസര പ്രദേശങ്ങളിലുമുള്ള വിവിധ മസ്ജിദുകൾ സന്ദർശിച്ച് വിശ്വാസികളോട് ചെറിയപെരുന്നാൾ ആശംസകൾ നേർന്നു.

നടക്കൽ സ്പോർട്ടിഗോ സ്പോർഴ്സ് സിറ്റി ഫുട്ബോൾ ടർഫിൽ സംഘടിപ്പിച്ച സംയുക്ത ഈദ് ഗാഹിൽ അദ്ദേഹം പങ്കെടുത്തു. തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ സംസാരിച്ച അദ്ദേഹം, ചെറിയപെരുന്നാൾ സമൂഹത്തിൽ ഐക്യത്തിന്റെയും സൗഹൃദത്തിന്റെയും സന്ദേശം പകർന്നുനൽകുന്ന മഹത്തായ ആഘോഷമാണെന്ന് പറഞ്ഞു.

“കഠിന വ്രതാനുഷ്ഠാനത്തിലൂടെ മനസും ശരീരവും ശുദ്ധീകരിച്ച് ഒരു പുതിയ മനോഭാവത്തോടെ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും നന്മയുടെയും സന്ദേശമാണ് ഓരോ ചെറിയപെരുന്നാളും നൽകുന്നത്. ഈ സന്ദേശം സമൂഹത്തിൽ പരസ്പര ബഹുമാനവും സഹവർത്തിത്വവും ശക്തിപ്പെടുത്തട്ടെ,” അദ്ദേഹം ആശംസിച്ചു.

പരിപാടികളിൽ മത-സാമൂഹിക രംഗങ്ങളിലെ പ്രമുഖരും വലിയ സംഖ്യയിൽ വിശ്വാസികളും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!