അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ ശനിയാഴ്ച നാമനിർദ്ദേശ പത്രിക സമർപ്പിക്കും ;സ്വാതന്ത്ര്യ സമര സേനാനി രവീന്ദ്രൻ വൈദ്യർ കെട്ടിവയ്ക്കാനുള്ള പണം നൽകി

കാഞ്ഞിരപ്പള്ളി : ഇടത് പക്ഷ ജനാധിപത്യമുന്നണി സ്ഥാനാർത്ഥിയായി പൂഞ്ഞാർ നിയമസഭാമണ്ഡലത്തിൽ മൽസരിക്കുന്ന അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ നാളെ 21 ന് നാമനിർദ്ദേശപത്രിക സമർപ്പിക്കും. അസിസ്റ്റൻഡ് റിട്ടേണിംഗ് ഓഫീസറായ കാഞ്ഞിരപ്പള്ളി തഹസിൽദാർ [എൽ ആർ] മുൻപാകെ രാവിലെ 11.00 മണിക്കാണ് പത്രിക സമർപ്പിക്കുന്നത്. മണ്ഡലത്തിലെ ഇടത്പക്ഷ ജനാധിപത്യമുന്നണി നേതാക്കൾക്കൊപ്പം സി.പി.എം കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റി ഓഫീസിൽ നിന്നും പ്രകടനമായി താലൂക്ക് ഓഫീസിലെത്തി പത്രിക സമർപ്പിക്കും.അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കലിന് കെട്ടിവയ്ക്കാനുള്ള പണം നൽകിയത് സ്വാതന്ത്ര്യസേനാനിയായ കോരുത്തോട് സ്വദേശി മങ്കുഴിയിൽ രവീന്ദ്രൻ വൈദ്യർ. നൂറ് വയസ്സുകാരനായ രവീന്ദ്രൻ വൈദ്യർ ജില്ലയിലെ മുതിർന്ന സ്വാതന്ത്ര്യസമര സേനാനിയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!